1 GBP = 126.72

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  യുകെ (കേരള ചാപ്റ്റർ)   ഈസ്റ്റ് ലണ്ടൻ കേന്ദ്രമായി പുതിയ യൂണിറ്റ് രൂപികരിച്ചു 

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  യുകെ (കേരള ചാപ്റ്റർ)   ഈസ്റ്റ് ലണ്ടൻ കേന്ദ്രമായി പുതിയ യൂണിറ്റ് രൂപികരിച്ചു 

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  യുകെ (കേരള ചാപ്റ്റർ) മാനർ പാർക്കിലെ MAUK ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ  ഈസ്റ്റ് ലണ്ടൻ യൂണിറ്റ് രൂപികരിച്ചു. 2026 മാർച്ച്  11 ന് വൈകുന്നേരം 6 മണിക്ക് ആരംഭിച്ച യോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  യുകെ (കേരള ചാപ്റ്റർ) പ്രസിഡണ്ട്  സുജു ദാനിയേൽ അധ്യക്ഷത വഹിച്ചു. ഷൈനു മാത്യു സ്വാഗതം പറഞ്ഞു.  സുജു ഡാനിയേലിന്റെ അധ്യക്ഷ പ്രസംഗത്തിന് ശേഷം അംഗങ്ങൾ സ്വയം പരിചയപ്പെടുത്തുകയും സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ട് വെക്കുകയും ചെയ്തു. 

യോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  യുകെ (കേരള ചാപ്റ്റർ) സെക്രട്ടറി അഷ്‌റഫ് അബ്‌ദുള്ള  ഈസ്റ്റ് ലണ്ടൻ യൂണിറ്റിന് പുതിയ കമ്മിറ്റി രൂപീകരിക്കാൻ നിർദേശം വെക്കുകയും തുടർന്ന് അംഗങ്ങൾ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

പുതിയ കമ്മിറ്റി

പ്രസിഡന്റ് :     ഷൈനു മാത്യു

വൈസ് പ്രസിഡന്റുമാർ: ഷിജൻ ജോസ് ജോസഫ്, ക്രിസ്റ്റി സൈമൺ, എബ്രഹാം വാഴൂർ, പ്രദീപ് നായർ

ജനറൽ സെക്രട്ടറിമാർ: റജി നന്തികാട്ട് , സുജ ആർതർ, ഹിഷാം ഇർഷാദ്

ജോയിന്റ് സെക്രട്ടറിമാർ: ജസ്റ്റിൻ, ക്ലെറി ക്ലെമെന്റ്സ്, നിതിൻ തോമസ്, അഭിഷേക്

ട്രഷറർ: ജിബു സാബു, യൂത്ത് പ്രതിനിധി: ഇജാസ് ബിൻ മുഹമ്മദ്

 ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  യുകെ (കേരള ചാപ്റ്റർ)  നാഷണൽ കമ്മറ്റി മെമ്പർ സന്തോഷ് ബെഞ്ചമിൻ , ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ (കേരള ചാപ്റ്റർ)  യൂത്ത് പ്രസിഡന്റ് എഫ്രേം സാം, പ്രസാദ് കൊച്ചുവിള തുടങ്ങിയ നേതാക്കൾ  പുതിയ കമ്മറ്റിയെ അഭിനന്ദിച്ചു. ഭാവിയിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി കമ്മറ്റി വിപുലീകരിച്ച് ഈസ്റ്റ് ലണ്ടൻ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും നേതാക്കൾഅഭിപ്രായയപ്പെട്ടു. ഹിജിന്സ് ഫെർണാണ്ടസ് നന്ദി രേഖപ്പെടുത്തി 8 മണിയോടെ യോഗം അവസാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more