1 GBP = 125.24
breaking news

ലോയ്ഡ്സ് ബാങ്ക്, ഹാലിഫാക്സ്, ബാങ്ക് ഓഫ് സ്കോട്ട്ലൻഡ് ബാങ്കിങ് ആപ്പുകളിൽ മറ്റ് ഉപഭോക്താക്കളുടെ ഇടപാടുകളുടെ വിവരങ്ങൾ; ക്ഷമാപണവുമായി ലോയ്ഡ്‌സ് ബാങ്ക് ഗ്രൂപ്പ്

ലോയ്ഡ്സ് ബാങ്ക്, ഹാലിഫാക്സ്, ബാങ്ക് ഓഫ് സ്കോട്ട്ലൻഡ് ബാങ്കിങ് ആപ്പുകളിൽ മറ്റ് ഉപഭോക്താക്കളുടെ ഇടപാടുകളുടെ വിവരങ്ങൾ; ക്ഷമാപണവുമായി ലോയ്ഡ്‌സ് ബാങ്ക് ഗ്രൂപ്പ്

ലണ്ടൻ; ലോയ്ഡ്സ് ബാങ്ക്, ഹാലിഫാക്സ്, ബാങ്ക് ഓഫ് സ്കോട്ട്ലൻഡ് ഉപഭോക്താക്കൾ അവരുടെ ബാങ്കിംഗ് ആപ്പുകളിൽ മറ്റ് ചില ഉപയോക്താക്കളുടെ ഇടപാടുകൾ കാണാൻ കഴിഞ്ഞതിൽ ഞെട്ടലും ആശങ്കയും പ്രകടിപ്പിച്ചു. ബാങ്കിങ് ആപ്പുകളിലെ തകരാർ കാരണം മറ്റുള്ളവർ നടത്തിയ ചാർജുകളും പേയ്‌മെന്റുകളും അവർക്ക് കാണാൻ കഴിഞ്ഞു.

ഒരു ഹാലിഫാക്സ് ഉപഭോക്താവ് തന്റെ ആപ്പിൽ തനിക്ക് തിരിച്ചറിയാൻ കഴിയാത്ത ധാരാളം ഇടപാടുകൾകണ്ടതായി വ്യക്തമാക്കി. ഇത് £1 മില്യണിലധികം വരുമെന്നാണ് ഉപഭോക്താവ് സാക്ഷ്യപ്പെടുത്തുന്നത്.

മൂന്ന് ബാങ്കുകളുടെയും ഉടമസ്ഥതയിലുള്ള ലോയ്ഡ്സ് ബാങ്കിംഗ് ഗ്രൂപ്പ് ഈ പ്രശ്നത്തിന് ക്ഷമാപണം നടത്തി. തകരാർ പരിഹരിച്ചതായും കൃത്യമായ അന്വേഷണം നടത്തുമെന്നും വക്താവ് പറഞ്ഞു. എന്നാൽ എത്ര ഉപഭോക്താക്കളെ ബാധിച്ചു എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അവർ മറുപടി നൽകിയിട്ടില്ല.

എന്നാൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡ് ആപ്പിൽ ആറ് വ്യത്യസ്ത ഉപയോക്താക്കളുടെ അക്കൗണ്ടുകൾ, ചില നാഷണൽ ഇൻഷുറൻസ് നമ്പറുകൾ ഉൾപ്പെടെ, 20 മിനിറ്റിനുള്ളിൽ കാണാൻ കഴിഞ്ഞതായി മറ്റൊരു ഉപഭോക്താവ് പറഞ്ഞു. സ്വീകർത്താക്കളുടെ നാഷണൽ ഇൻഷുറൻസ് നമ്പറുകൾ പേയ്‌മെന്റ് റഫറൻസായി ഉപയോഗിക്കുന്ന വർക്ക് ആൻഡ് പെൻഷൻസ് ഡിപ്പാർട്ട്‌മെന്റിൽ (DWP) നിന്നുള്ള ആനുകൂല്യ പേയ്‌മെന്റുകൾ കാണാൻ കഴിയുന്നതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more