1 GBP = 128.91
breaking news

പോർട്ട്സ്മൗത്തിൽ മലയാളി യുവാവ് മരണമടഞ്ഞു; കോട്ടയം സ്വദേശിയായ മിഥുൻ ചന്ദ്രന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിൽ സുഹൃത്തുക്കളും ബന്ധുക്കളും

പോർട്ട്സ്മൗത്തിൽ മലയാളി യുവാവ് മരണമടഞ്ഞു; കോട്ടയം സ്വദേശിയായ മിഥുൻ ചന്ദ്രന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിൽ സുഹൃത്തുക്കളും ബന്ധുക്കളും

പോർട്ട്സ്മൗത്തിൽ മലയാളി യുവാവ് മരണമടഞ്ഞു. കോട്ടയം സ്വദേശിയായ മിഥുൻ ചന്ദ്രനാണ് മരണമടഞ്ഞത്. മരണകാരണങ്ങൾ വ്യക്തമല്ല. മരണത്തിന്റെ തലേദിവസവും സഹപ്രവർത്തകരായ മലയാളി സുഹൃത്തുക്കൾക്കൊപ്പം അന്വേഷണങ്ങൾ പങ്കിട്ട മിഥുന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും.

പത്തുവര്‍ഷം മുന്‍പ് സ്‌റുഡന്റ് വിസയില്‍ എത്തിയ മിഥുന്‍ അക്കാലത്തെ കടുത്ത കുടിയേറ്റ നടപടികള്‍ മൂലം ജോലി കണ്ടെത്താനാകാതെ മടങ്ങുക ആയിരുന്നു. തുടര്‍ന്ന് നാട്ടിലെത്തി വിവാഹിതനായ മിഥുന്‍ നഴ്‌സായ ഭാര്യ അഞ്ചു വര്‍ഗീസിന് പോര്‍ടസ്മൗത് ക്വീന്‍ അലക്‌സന്ദ്ര ഹോസ്പിറ്റലില്‍ ജോലി ലഭിച്ചതോടെയാണ് രണ്ടര വര്‍ഷം മുന്‍പ് വീണ്ടും യുകെയില്‍ എത്തുന്നത്. കഠിന അധ്വാനിയും സ്‌നേഹ സമ്പന്നനും ആയ ചെറുപ്പക്കാരന്‍ എന്നാണ് ഇയാള്‍ക്കൊപ്പം ജോലി ചെയ്യുന്നവര്‍ക്കും അടുത്ത പരിചയമുള്ള സുഹൃത്തുകള്‍ക്കും ഇപ്പോള്‍ ഓര്‍ത്തെടുക്കാനാകുന്നത്.

ഏതാനും മാസങ്ങള്‍ക്കിടയില്‍ വിസ പുതുക്കേണ്ട സാഹചര്യം എത്തുമ്പോള്‍ തനിക്ക് അതിനു സാധിച്ചേക്കില്ല എന്ന ആശങ്കയും മിഥുനെ അലട്ടിയിരുന്നതായി പറയപ്പെടുന്നു. ഇത്തരം കാര്യങ്ങൾ മിഥുൻ സുഹൃത്തുക്കൾക്കൊപ്പം പങ്കുവച്ചിരുന്നതായാണ് വിവരം.

മിഥുൻ ചന്ദ്രന്റെ വിയോഗത്തിൽ യുക്മ ദേശീയ സമിതിക്ക് വേണ്ടി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സാംസൺ പോളും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more