1 GBP = 130.55

രാജി ഇല്ലെങ്കിൽ ഗണേഷ് കുമാറിനെ പുറത്താക്കണം, ഇടതു മുന്നണിയുടെ കാലത്ത് സ്ത്രീസുരക്ഷ ജലരേഖ’; ഷാനിമോൾ ഉസമാൻ

രാജി ഇല്ലെങ്കിൽ ഗണേഷ് കുമാറിനെ പുറത്താക്കണം, ഇടതു മുന്നണിയുടെ കാലത്ത് സ്ത്രീസുരക്ഷ ജലരേഖ’; ഷാനിമോൾ ഉസമാൻ

ഇടതു മുന്നണിയുടെ കാലത്ത് സ്ത്രീസുരക്ഷ ജലരേഖയെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസമാൻ. ഗണേഷ്കുമാറിന്റെ ഗാർഹിക പീഡനം ഭാര്യ തന്നെ തുറന്നു പറഞ്ഞു. വിഷയത്തിൽ പൊലീസ് നടപടി എടുത്തില്ല. മുഖ്യമന്ത്രി മറുപടി പറയണമെന്നും അവർ ആവശ്യപ്പെട്ടു.

പൊതുസമൂഹത്തിന് എന്ത് സന്ദേശമാണ് ഇവർ നൽകുന്നത്. ഗണേഷ് കുമാറിനെ മന്ത്രി സഭയിൽ നിന്ന് മാറ്റണം. വനിത മന്ത്രിമാർ എവിടെ? അവർ കൊടിയുടെ നിറം നോക്കി നിലപാട് പറയുന്നവർ. രാജി ഇല്ലെങ്കിൽ പുറത്താക്കണമെന്നും ഷാനിമോൾ ഉസ്മാൻ വിമർശിച്ചു.

അതേസമയം ഗണേഷ് കുമാർ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിവാദം അവസാനിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് അധാർമികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിക്കെതിരെ എത്രയും ഗൗരവപരമായ ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി ഒരു നടപടി എടുത്തില്ലെന്നും ചെന്നിത്തല വിമർശിച്ചു.

സമവായമായി എന്ന് പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയുമോ?. ധാർമികതയുടെ പ്രശ്നമല്ലേ? മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണം. അധാർമികമായ കാര്യം. ഒരുപാട് നിയമപ്രശ്നങ്ങൾ ഉൾക്കൊള്ളുന്നത്.ഫോണിൽ സംസാരിച്ചു തീർത്തു എന്ന് പറഞ്ഞാൽ തീരുന്ന കാര്യമല്ല. കോൺഗ്രസിന്റെ പ്രതിഷേധം തുടരും.ഇടതുപക്ഷമുന്നണിയും സർക്കാരും മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഗണേഷ് കുമാർ വിവാദം ഈ ഒത്തുതീർപ്പ് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. മന്ത്രിയായിരിക്കുന്ന ഒരാൾക്ക് ചേർന്ന പ്രവൃത്തിയാണോ ഇതെന്ന് സർക്കാർ തീരുമാനിക്കണം. ഗണേഷ്കുമാറിനെ മുഖ്യമന്ത്രി പുറത്താക്കണമെന്നും ഇതാണോ സർക്കാരിൻ്റെയും, മുഖ്യമന്ത്രിയുടെയും ധാർമ്മികതയെന്നും സണ്ണി ജോസഫ് ചോദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more