1 GBP = 129.93
breaking news

പശ്ചിമേഷ്യയിലെ സംഘർഷം; ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം തിരിച്ചിറക്കി

പശ്ചിമേഷ്യയിലെ സംഘർഷം; ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പാതി വഴിയിൽ നിന്ന് യു ടേൺ എടുത്ത് തിരിച്ചിറക്കി. പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്നുണ്ടായ വ്യോമപാത നിയന്ത്രണങ്ങൾ കാരണമാണ് വിമാനം തിരിച്ചിറക്കിയത്. എത്യോപ്യ-എറിത്രിയ അതിർത്തിക്ക് സമീപം എത്തിയപ്പോഴാണ് വിമാനം യു-ടേൺ എടുത്ത് തിരികെ പറക്കാൻ തുടങ്ങിയതെന്ന് ഫ്ലൈറ്റ് ട്രാക്കിങ് സേവനമായ ഫ്ലൈറ്റ്‌റഡാർ24 റിപ്പോർട്ട് ചെയ്തു. ഏതാണ്ട് ഏഴ് മണിക്കൂറോളം ആകാശത്ത് തുടർന്ന ശേഷമാണ് വിമാനം ഡൽഹിയിലേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ചത്.

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അവസാന നിമിഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് വിമാനം തിരിച്ചുവിടാനിടയാക്കിയതെന്ന് എന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷ മേഖലകൾ ഒഴിവാക്കാനായി ഗൾഫ് ഓഫ് ഏദൻ വഴിയും ആഫ്രിക്കയുടെ ഭാഗങ്ങൾ വഴിയുമുള്ള പ്രത്യേക പാതയാണ് വിമാനം സ്വീകരിച്ചിരുന്നത്. എന്നിട്ടും മേഖലയിലെ വ്യോമപാത നിയന്ത്രണങ്ങളിൽ പെട്ടെന്നുണ്ടായ മാറ്റങ്ങൾ വിമാനത്തിന്റെ യാത്ര തടസ്സപ്പെടുത്തുകയായിരുന്നു.

അവസാന നിമിഷം വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കേണ്ടി വന്നതെന്ന് ഇൻഡിഗോ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.”പശ്ചിമേഷ്യയിലും പരിസര പ്രദേശങ്ങളിലും സംഭവവികാങ്ങൾ കാരണം, ചില വിമാനങ്ങൾക്ക് ദീർഘദൂര റൂട്ടുകൾ എടുക്കുകയോ വഴിതിരിച്ചുവിടലുകൾ നേരിടുകയോ ചെയ്യാം. പശ്ചിമേഷ്യയിലെ നിലവിലുള്ള സാഹചര്യം കാരണം ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് സർവീസ് നടത്തുന്ന 6E 033 വിമാനം അവസാന നിമിഷം വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം മടങ്ങേണ്ടിവന്നു,” ഇൻഡിഗോ വക്താവ് പറഞ്ഞു. യാത്ര തുടരാനുള്ള സാധ്യതകളെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരുമായി ചർച്ച നടത്തിവരികയാണെന്നും എയർലൈൻ അറിയിച്ചു. ഇറാനിൽ ഇസ്രായേലും യു.എസും വ്യോമാക്രമണം തുടങ്ങിയതിന് ശേഷം വിമാന സർവീസുകൾ താറുമാറായിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more