1 GBP = 129.16
breaking news

ന്യൂസിലന്‍ഡിനോട് അവന്‍ പ്രതികാരം തീര്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, അതാണെന്റെ മകന്‍… ഇതാണവന്റെ കളി’; സഞ്ജുവിന്റെ പിതാവ്

ന്യൂസിലന്‍ഡിനോട് അവന്‍ പ്രതികാരം തീര്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, അതാണെന്റെ മകന്‍… ഇതാണവന്റെ കളി’; സഞ്ജുവിന്റെ പിതാവ്

സഞ്ജുവിന്റെ കരുത്തിലുള്ള ടീം ഇന്ത്യയുടെ തകര്‍പ്പന്‍ ലോകകപ്പ് ജയത്തില്‍ വൈകാരിക പ്രതികരണവുമായി സഞ്ജു സാംസന്റെ പിതാവ് സാംസണ്‍ വിശ്വനാഥ്. ആദ്യമായി അവന്‍ ന്യൂസിലാന്‍ഡിന് മുന്നില്‍ തോറ്റപ്പോഴേ ഇങ്ങനെയൊരു ദിവസമുണ്ടാകുമെന്ന് താന്‍ ഉറപ്പിച്ചിരുന്നുവെന്ന് സാംസണ്‍ പറഞ്ഞു. സഞ്ജു തിരിച്ചടിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ കളി കഴിയുന്നതുവരെ ആ പ്രതീക്ഷ ആരോടും പങ്കുവയ്ക്കാന്‍ പോയില്ല. തങ്ങള്‍ സ്വകാര്യ പ്രാര്‍ഥനകളുമായി കഴിഞ്ഞു. തന്റെ മകന്‍ കിവീസിനോടുള്ള പ്രതികാരം ഇന്നേ ദിവസം തീര്‍ക്കുമെന്ന് ഉറപ്പായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഇതാണ് സഞ്ജുവിന്റെ യഥാര്‍ഥ കളിയെന്നും ചില ബുദ്ധിമുട്ടുകള്‍ കാരണം കുറച്ച് വര്‍ഷങ്ങളായി ഇതേ ലെവലില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ലെന്നും സാംസണ്‍ പറഞ്ഞു. ലോകകപ്പില്‍ അവനെ ഉള്‍പ്പെടുത്തില്ലെന്നാണ് കരുതിയത്. സഞ്ജു ടീമിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിന്നും പെര്‍ഫോമന്‍സോടെ സഞ്ജു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്.

സഞ്ജു സാംസന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 46 പന്തില്‍ സഞ്ജു 89 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറി പിന്നിട്ട പ്രകടനങ്ങളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

മറുപടി ബാറ്റിങില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് നേടി ജസ്പ്രിത് ബുംമ്രയാണ് കിവീസിന്റെ ചിറകരിഞ്ഞത്. 26 പന്തില്‍ 52 റണ്‍സ് നേടി സീഫെര്‍ട്ട് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോററായി. മൂന്നാം കിരീട നേട്ടത്തിലൂടെ ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായെന്ന നേട്ടവും ഇന്ത്യന്‍ ടീമിന് സ്വന്തമാകുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more