1 GBP = 129.84
breaking news

ഗ്ലാസ്‌ഗോ സെൻട്രൽ സ്റ്റേഷനിൽ തീപിടിത്തം: ഡസൻ കണക്കിന് ട്രെയിനുകൾ റദ്ദാക്കി

ഗ്ലാസ്‌ഗോ സെൻട്രൽ സ്റ്റേഷനിൽ തീപിടിത്തം: ഡസൻ കണക്കിന് ട്രെയിനുകൾ റദ്ദാക്കി

ഗ്ലാസ്‌ഗോയിലെ പ്രധാന സ്റ്റേഷന് സമീപമുള്ള മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ഡസൻ കണക്കിന് ട്രെയിനുകൾ റദ്ദാക്കി. യൂണിയൻ സ്ട്രീറ്റിലെ ഫോർസിത്ത് കെട്ടിടത്തിൽ തീപിടുത്തമുണ്ടായതിനെത്തുടർന്ന് സ്കോട്ട്ലൻഡിലെ യാത്രക്കാർക്ക് ട്രയിൻ സർവീസുകൾ തടസ്സപ്പെട്ടു.

സ്റ്റേഷന്റെ ഉയർന്ന നിലയിലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ട്രെയിനുകൾ നിർത്തിവച്ചിരിക്കുകയാണ്. അതേസമയം ഹബ്ബിന്റെ താഴ്ന്ന നിലയിലൂടെ സർവീസുകൾ നിർത്താതെ കടന്നുപോകുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ഓടെ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട തീപിടുത്തം 60-ലധികം അഗ്നിശമന സേനാംഗങ്ങൾ അണച്ചു.
ഞായറാഴ്ച വൈകുന്നേരത്തോടെ, മുകളിലത്തെ നിലകളിലേക്ക് വലിയ തീജ്വാലകൾ പടരുന്നത് കാണാമായിരുന്നു.

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കുന്നതിനിടെ സമീപത്തുള്ള ഒരു ഹോട്ടലിലെ ആളുകളെ പൂർണ്ണമായും ഒഴിപ്പിച്ചു.

‘ഗ്ലാസ്‌ഗോയിലെ യൂണിയൻ സ്ട്രീറ്റിൽ ഒരു വലിയ കെട്ടിട തീ അണയ്ക്കാൻ നിലവിൽ 60-ലധികം അഗ്നിശമന സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
മാർച്ച് 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.46 ന് നാല് നിലകളുള്ള ഒരു വാണിജ്യ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീപിടുത്തമുണ്ടായതായി ഞങ്ങൾക്ക് അറിയിപ്പ് ലഭിച്ചു. 15 അഗ്നിശമന ഉപകരണങ്ങളും മൂന്ന് ഹൈ-റീച്ച് വാഹനങ്ങളും സ്ഥലത്തെത്തി, തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.’ സ്കോട്ടിഷ് ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ വക്താവ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഗ്ലാസ്‌ഗോ സെൻട്രൽ സ്റ്റേഷൻ അടച്ചിടുമെന്നും ദിവസാവസാനം വരെ സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും നാഷണൽ റെയിൽ സ്ഥിരീകരിച്ചു. വലിയ സംഭവമായതിനാൽ അവന്തി വെസ്റ്റ് കോസ്റ്റ് യാത്രക്കാർ സ്റ്റേഷനിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more