1 GBP = 129.90
breaking news

ഖമയനിയുടെ ഭൂ​ഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ; 100 ബോംബുകൾ വർഷിച്ചെന്ന് ഐ‍ഡിഎഫ്

ഖമയനിയുടെ ഭൂ​ഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ; 100 ബോംബുകൾ വർഷിച്ചെന്ന് ഐ‍ഡിഎഫ്

ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയനിയുടെ ഭൂ​ഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ. ഇന്ന് രാവിലെയാണ് ബങ്കർ തകർത്തത്. ബങ്കർ തകർക്കാനായി 50 യുദ്ധവിമാനങ്ങൾ അയച്ചെന്നും 100 ബോംബുകൾ വർഷിച്ചെന്നും ഐ‍ഡിഎഫ്. ആക്രമണത്തിൽ ടെഹ്റാനിലെ ബങ്കർ പൂർണമായും തകർത്തതായി ഐഡിഎഫ്. മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ ബങ്കർ ഉപയോഗിച്ചിരുന്നെന്ന് സ്ഥിരീകരിച്ച് ഐഡിഎഫ്.

സൈനിക നടപടിയുടെ അടുത്തഘട്ടം തുടങ്ങിയെന്ന് ഇസ്രയേലും യുദ്ധം ഇനിയും എട്ടാഴ്ച നീളുമെന്ന് അമേരിക്കയും പ്രഖ്യാപിച്ചു. അമേരിക്കയുടെ കരസേനയെ നേരിടാൻ കാത്തിരിക്കുന്നുവെന്നാണ് ഇറാന്റെ പ്രതികരണം. നീണ്ട യുദ്ധത്തിന് തയ്യാറെന്നും മാരകായുധങ്ങളെ നേരിടാൻ തയ്യാറാകൂവെന്നുമാണ് ഇറാന്റെ ഐആർജിസിയുടെ മറുപടി.

ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കനത്ത ആക്രമണമാണ് ഇന്ന്. ഇറാന്റെ പ്രത്യാക്രമണശേഷി 90 ശതമാനം കുറഞ്ഞെന്നാണ് പെന്റഗൺ വാദം. ഇതിനിടെ മിനാബിൽ 165 കുഞ്ഞുങ്ങളുടെ ജീവനെടുത്ത സ്കൂൾ ആക്രമണത്തിന് പിന്നിൽ അമേരിക്ക തന്നെയെന്നാണ് യുഎസ് സേനയുടെ പ്രാഥമിക നിഗമനം. സമീപത്തെ ഐആർജിസി‌യുടെ നാവികകേന്ദ്രത്തെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിലാണ് സ്കൂൾ തകർന്നതെന്നാണ് അനൗദ്യോഗിക വിവരം.

തലസ്ഥാനം ബെയ്റൂത്ത് ഉൾപ്പെടെ തെക്കൻ ലെബനോണിലും ഇസ്രയേൽ സേന കനത്ത ആക്രമണം തുടരുന്നു. ഗോലൻ കുന്നുകളിലെ ഇസ്രയേൽ സൈനിക ക്യാംപും ഹൈഫയിലെ നാവിക കേന്ദ്രവും ആക്രമിച്ചെന്ന് ഹിസ്ബുല്ല അവകാശപ്പെട്ടു. അതേസമയം ഇറാന് ശേഷം ക്യൂബയാണ് അടുത്ത ലക്ഷ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more