1 GBP = 127.15
breaking news

സണ്ടർലൻഡ് കാർ ഫാക്ടറി അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി നിസ്സാൻ

സണ്ടർലൻഡ് കാർ ഫാക്ടറി അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി നിസ്സാൻ

സന്ദർലാൻഡ്: യൂറോപ്യൻ യൂണിയന്റെ പുതിയ വാഹനനിർമ്മാണ നിയമങ്ങൾ യുകെ മരവിപ്പിച്ചാൽ സണ്ടർലാൻഡിലെ തങ്ങളുടെ കാർ നിർമ്മാണ ഫാക്ടറി അടച്ചുപൂട്ടാൻ നിർബന്ധിതരാകുമെന്ന് നിസ്സാൻ മുന്നറിയിപ്പ് നൽകി. വിദേശത്തുനിന്നുള്ള, പ്രത്യേകിച്ച് ചൈനയിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന മത്സരത്തിൽ നിന്ന് ഭൂഖണ്ഡത്തിലുടനീളമുള്ള ബിസിനസുകളെയും നിർമ്മാതാക്കളെയും സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ മെയ്ഡ് ഇൻ ഇയു നിയമങ്ങൾ യൂറോപ്യൻ യൂണിയൻ പുറത്തിറക്കിയിരുന്നു.

ബ്രെക്‌സിറ്റ് കരാറിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾക്ക് യൂറോപ്യൻ യൂണിയൻ ദോഷം വരുത്തുന്നുവെന്ന് ആരോപിച്ച യുകെയുടെ പ്രധാന ഓട്ടോമോട്ടീവ് ബോഡിയിൽ നിന്ന് ഈ നീക്കത്തിന് കടുത്ത വിമർശനം നേരിടേണ്ടി വന്നു. തുടർന്ന് നിയമങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ സർക്കാരിന് നൽകുമെന്ന് യുകെ ഓട്ടോമോട്ടീവ് ബോഡി വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് “മെയ്ഡ് ഇൻ യൂറോപ്പ്” നിയമങ്ങളിൽ നിന്ന് യുകെയെ ഒഴിവാക്കിയാൽ സണ്ടർലാൻഡിലെ തങ്ങളുടെ പ്ലാന്റ് അടച്ചുപൂട്ടുമെന്ന് നിസ്സാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.

സണ്ടർലാൻഡിലെ നിസ്സാന്റെ പ്ലാന്റിൽ ഏകദേശം 6,000 തൊഴിലാളികളും വിശാലമായ വിതരണ ശൃംഖലയിൽ 30,000 പേരും ജോലി ചെയ്യുന്നു. പ്ലാന്റ് പരിവർത്തനം ചെയ്യുന്നതിനും പുതിയ ഇലക്ട്രിക് ലീഫ് നിർമ്മിക്കുന്നതിനും കോടിക്കണക്കിന് പൗണ്ട് ഇൻവെസ്റ്മെന്റിലൂടെ കമ്പനിക്ക് ലഭിച്ചിരുന്നു.
വിതരണ ശൃംഖലയിൽ വിദേശ വ്യാപാര പങ്കാളികളുടെ പ്രാധാന്യം യൂറോപ്യൻ കമ്മീഷൻ അംഗീകരിച്ചതിൽ “സന്തോഷമുണ്ടെന്ന്” നിസ്സാൻ പറഞ്ഞു.

പുതിയ നിയമങ്ങൾ പ്രകാരം കോർപ്പറേറ്റ് വാഹനങ്ങളും ചെറിയ ഇലക്ട്രിക് വാഹനങ്ങളും യൂറോപ്യൻ യൂണിയനിൽ തന്നെ നിർമ്മിക്കേണ്ടതുണ്ട്, എന്നിരുന്നാലും നിസ്സാൻ, ജാഗ്വാർ ലാൻഡ് റോവർ, ടൊയോട്ട എന്നിവയ്ക്ക് കിഴിവുകളുണ്ട്. അതേസമയം മെയ്ഡ് ഇൻ ഇയു നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന വ്യവസ്ഥകളുണ്ട്. എന്നാലീ വ്യവസ്ഥകൾ യുകെയിൽ നിർമ്മിക്കുന്ന വാഹനങ്ങൾക്ക് ബാധകമാക്കില്ലെന്ന നിലപാടിലാണ് യുകെ ആട്ടോമോട്ടീവ് ബോഡി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more