ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. ഡൽഹിയിലെ ഇറാൻ എംബസിയിലെ അനുശോചന പുസ്തകത്തിൽ ഒപ്പിട്ടു. കേന്ദ്രസർക്കാരിന് വേണ്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഒപ്പുവച്ചത്
ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം നടക്കുകയാണ്. നയതന്ത്രർക്ക് അനുശോചനം രേഖപ്പെടുത്താൻ എംബസിയിൽ പുസ്തകം ഒരുക്കിയിട്ടുണ്ട്. ഇന്നും നാളെയും ഒൻപതാം തീയതിയും എംബസി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്താം. റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അനുശോചനത്തിന് എത്തി.
നിലവിൽ ഒരു ചർച്ചകൾക്കും ഇറാൻ തയ്യാറല്ല, കൊല്ലപ്പെട്ടത് തങ്ങളുടെ പിതാവെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ മുഹമ്മദ് ഫത്താലി പറഞ്ഞു. അദ്ദേഹം നിലകൊണ്ടത് ചരിത്രത്തിലെ ശരിയുടെ ഭാഗത്ത്. ഇറാൻ യുദ്ധം ആഗ്രഹിച്ചിട്ടില്ല. ഇറാൻ യുദ്ധത്തിനും സമാധാനത്തിനും തയ്യാറാണ്. പക്ഷെ സമാധാന ശ്രമങ്ങളെ ഇല്ലാതാക്കിയത് തങ്ങളല്ല..
പശ്ചിമേഷ്യ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പാശ്ചാത്യ ശക്തി പശ്ചിമേഷ്യയുടെ സമ്പത്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഈ അവസരത്തിൽ അമേരിക്കയുമായി സമവായം സാധ്യമല്ല. കുട്ടികൾ പഠിക്കുന്ന സ്കൂൾ പോലും തകർത്തു. ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധി, ഇറാൻ സത്യസന്ധത ആണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇതിന് പകരം കയ്പേറിയ അനുഭവങ്ങൾ ലഭിച്ചു. ഇറാൻ്റെ ശേഷി എന്താണെന്ന് അമേരിക്കയ്ക്ക് അറിയാം. യുദ്ധം അവസാനിപ്പിക്കേണ്ടത് എപ്പോഴെന്ന് തീരുമാനിക്കേണ്ടത് ഇപ്പൊൾ ഇറാൻ ആണ്. ഇറാനെക്കൊണ്ട് എന്ത് സാധിക്കുമെന്ന് അമേരിക്കയ്ക്ക് ബോധ്യമുണ്ട്. ഇറാൻ അയൽ രാജ്യങ്ങളെ ആക്രമിച്ചിട്ടില്ല.
ഇറാനെ ആക്രമിക്കാൻ ബേസ് തുറന്ന് നൽകിയത് അയൽ രാജ്യങ്ങളാണ്. നല്ല ബന്ധമായിരുന്നു രാജ്യങ്ങളുമായി ഉണ്ടായിരുന്നത്. ഈ ബേസിൽ നിന്നാണ് ഇറാനിലെ സ്കൂൾ ആക്രമിക്കപ്പെട്ടത്. ഇന്ത്യയുടെ മാധ്യസ്ഥ ശ്രമം ഉണ്ടായോ എന്ന ചോദ്യത്തിൽ, ഇന്ത്യൻ അധികൃതരോട് ചോദിക്കൂ എന്നും അംബാസഡർ പ്രതികരിച്ചു. ഇന്ത്യയുമായി പണ്ടുകാലം മുതലേ അടുത്ത ബന്ധം ആണ് ഇറാന് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
click on malayalam character to switch languages