1 GBP = 130.51
breaking news

ശ്രീലങ്കൻ തീരത്തിന് സമീപം ഇറാൻ യുദ്ധക്കപ്പൽ ഐറിസ് ദേന ആക്രമിക്കപ്പെട്ടു; 101 പേരെ കാണ്മാനില്ല

ശ്രീലങ്കൻ തീരത്തിന് സമീപം ഇറാൻ യുദ്ധക്കപ്പൽ ഐറിസ് ദേന ആക്രമിക്കപ്പെട്ടു; 101 പേരെ കാണ്മാനില്ല

ശ്രീലങ്കൻ തീരത്തിന് സമീപം ഇറാൻ യുദ്ധക്കപ്പൽ ആക്രമിക്കപ്പെട്ടു. ആക്രമണത്തിന് ശേഷം കുറഞ്ഞത് 101 പേരെ കാണാതായതായും 78 പേർക്ക് പരിക്കേറ്റതായും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു, ഇതിൽ 32 പേരുടെ നില ഗുരുതരമാണ്.

ഇറാനിയൻ കപ്പൽ ഐറിസ് ഡേനക്ക് നേരെയാണ് അന്തർവാഹിനി ആക്രമണമുണ്ടായത് എന്നാണ് റിപ്പോർട്ട്‌. ഗാലെ തിരത്തിന് 40 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. ഇറാൻ യുദ്ധക്കപ്പലാണ് ഐറിസ് ദേന. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന 2026 ലെ മിലാൻ ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു ഐറിസ് ദേന.

ഇറാനിയൻ കപ്പലിലെ 32 പേരെ സൈന്യം രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും ഏഴ് പേർക്ക് അടിയന്തര ചികിത്സ നൽകുന്നുണ്ടെന്നും മറ്റുള്ളവർക്ക് നിസാര പരുക്കുകൾക്ക് ചികിത്സ നൽകുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ഡോ. അനിൽ ജാസിംഗെ പറഞ്ഞു.

180 പേരുമായി എത്തിയ ഐറിസ് ദേന എന്ന കപ്പൽ അപകടത്തിലാണെന്നും കപ്പലുകളും വ്യോമസേനാ വിമാനങ്ങളും രക്ഷാപ്രവർത്തനത്തിനായി അയച്ചു, ശ്രീലങ്കൻ നാവികസേനയ്ക്ക് വിവരം ലഭിച്ചതായും വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പാർലമെന്റിനെ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more