1 GBP = 129.91
breaking news

പാകിസ്താനിലെ എല്ലാ വിസ നടപടികളും റദ്ദാക്കി യു.എസ് എംബസി

പാകിസ്താനിലെ എല്ലാ വിസ നടപടികളും റദ്ദാക്കി യു.എസ് എംബസി

ഇസ് ലാമാബ്ദ്: പാകിസ്താനിലെ എല്ലാ വിസ നടപടികളും റദ്ദാക്കി യു.എസ് എംബസി. രാജ്യത്തെ സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് തലസ്ഥാന നഗരമായ ഇസ്ലാമാബാദിലെ യു.എസ് എംബസിയുടെ നടപടി. മാർച്ച് ആറ് വരെ റദ്ദാക്കൽ പ്രാബല്യത്തിൽ ഉണ്ടാകുമെന്നാണ് എംബസിയടെ അറിയിപ്പ്. 

ഇസ്ലാമാബാദിലെ എംബസിക്കും ലാഹോറിലെയും കറാച്ചിയിലെയും കോൺസുലേറ്റുകൾക്കും ഈ ഉത്തരവ് ബാധകമാണെന്ന് യു.എസ് എംബസി അറിയിച്ചു. യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടിനെത്തുടർന്ന് കറാച്ചി കോൺസുലേറ്റിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറുകയും വെടിവെയ്പിൽ 10 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഖാംനഈയുടെ മരണത്തെത്തുടർന്ന് പാകിസ്താനിൽ വ്യാപാക പ്രതിഷേധങ്ങൾ അരങ്ങേറുകയും പൊലീസ് വെടിവെയ്പ്പിൽ നിരവധിപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇറാനിലെ യു.എസ്- ഇസ്രായേൽ ആക്രണവും ഇറാനിന്‍റെ പ്രത്യാക്രമണങ്ങളും പശ്ചിമേഷ്യയെ സംഘർഷഭരിതമാക്കിയിരിക്കുകയാണ്. ആഗോള എണ്ണവിപണിയെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more