1 GBP = 129.22
breaking news

സ്കോട്ട്‌ലൻഡ് മലയാളി അസോസിയേഷൻ (SMA): പുതിയ നേതൃത്വം ചുമതലയേറ്റു; 16 വർഷത്തെ സേവന പാരമ്പര്യവുമായി മുന്നോട്ട്

സ്കോട്ട്‌ലൻഡ് മലയാളി അസോസിയേഷൻ (SMA): പുതിയ നേതൃത്വം ചുമതലയേറ്റു; 16 വർഷത്തെ സേവന പാരമ്പര്യവുമായി മുന്നോട്ട്

ഗ്ലാസ്‌ഗോ, സ്കോട്ട്‌ലൻഡ്: കഴിഞ്ഞ 16 വർഷമായി സ്കോട്ട്‌ലൻഡിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്കോട്ട്‌ലൻഡ് മലയാളി അസോസിയേഷന്റെ (SMA) 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. മലയാളി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭരായ വ്യക്തികളാണ് പുതിയ കമ്മിറ്റിയിലുള്ളത്.

പുതിയ ഭാരവാഹികൾ (2026 – 2027):

• പ്രസിഡന്റ്: സിന്റോ പാപ്പച്ചൻ
• സെക്രട്ടറി: അമർനാഥ് ടി. എസ്
• ട്രഷറർ: ഡെലീന ഡേവിസ്
• ജനറൽ കൺവീനർ: അരുൺ ദേവസിക്കുട്ടി
• വൈസ് പ്രസിഡന്റുമാർ: ഉദയ ഒ. കെ, സുബിത്ത് ജയകുമാർ
• ജോയിന്റ് സെക്രട്ടറിമാർ: ഹിമ ഷെമീം, വിഘ്നേഷ് കുമാർ
• പി.ആർ.ഒ (PRO): ജീജോ റോയ്സ് അക്കര
• ആർട്സ് കോർഡിനേറ്റർമാർ: സോണിയ ജേക്കബ്, ഗോകുൽ വാമൻ
• സ്പോർട്സ് കോർഡിനേറ്റർ: മുഹമ്മദ് ആസിഫ്
• ഫുഡ് കോർഡിനേറ്റർ: ബാജിയോ ജോണി
• ഫിനാൻഷ്യൽ & ലീഗൽ കൺസൾട്ടന്റ്: എബ്രഹാം മാത്യു
• യൂത്ത് കോർഡിനേറ്റർ: ഇമ്മാനുവൽ ബിന്ദു സാജി
• യൂണിവേഴ്സിറ്റി കോർഡിനേറ്റർ: ബിസ്മോൺ പള്ളിവാതുക്കൽ ബിനു
• ഔദ്യോഗിക ഉപദേഷ്ടാവ്: ഡോ. ലിബു മഞ്ചക്കൽ

 സ്കോട്ട്‌ലൻഡിലെ പ്രവാസി മലയാളികളുടെ ഐക്യത്തിനും ക്ഷേമത്തിനുമായി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്ന് പുതിയ കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. പ്രത്യേകിച്ചും പുതിയതായി എത്തുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി യൂത്ത്, യൂണിവേഴ്സിറ്റി കോർഡിനേറ്റർമാർ പ്രത്യേകം ശ്രദ്ധ ചെലുത്തും. ഈ വർഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി, ആരോഗ്യ മേഖലയിലുള്ള പ്രവർത്തനങ്ങൾക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കും കൂടുതൽ മുൻഗണന നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്കോട്ട്‌ലൻഡ് മലയാളി അസോസിയേഷനെ ഒരു രജിസ്റ്റേഡ് ചാരിറ്റിയായി മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം സ്പോർട്സ്, കല, തൊഴിൽ മേഖലകളിലെ വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു സംഘടന പ്രവർത്തിച്ചിരുന്നത്. മാർച്ച് മാസം വനിതാദിനത്തോടും മാതൃദിനത്തോടനുബന്ധിച്ചും അമ്മമാർക്കും കുട്ടികള്‍ക്കും വേണ്ടി ഒരു മൽസരവും, ഈ വർഷത്തെ   ഈസ്റ്റർ -വിഷു -ഈദ് – സംയുക്ത ആഘോഷം ഏപ്രിൽ 11നും,  ക്രിക്കറ്റ് പ്രേമികൾക്ക് വേണ്ടി അഖില യുകെ ക്രിക്കറ്റ് ടൂർണമെന്റുകളും സംഘടിപ്പിക്കുന്നു. ഈ പരിപാടികളിലേക്ക്  എല്ലാ സ്കോട്ലൻഡ് മലയാളി സുഹൃത്തുക്കളെയും ഹാർദ്ദവമായി  സ്വാഗതം ചെയ്യുന്നതായി  പുതിയ ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more