1 GBP = 129.91
breaking news

ഇറാൻ മിസൈലാക്രമണം: ഖമേനിയുടെ ഓഫീസുകൾക്ക് സമീപം സ്ഫോടനം, ഇസ്രായേലും യുഎസും സംയുക്ത ആക്രമണം നടത്തി, സ്ഥിരീകരിച്ച് ട്രംപ്

ഇറാൻ മിസൈലാക്രമണം: ഖമേനിയുടെ ഓഫീസുകൾക്ക് സമീപം സ്ഫോടനം, ഇസ്രായേലും യുഎസും സംയുക്ത ആക്രമണം നടത്തി, സ്ഥിരീകരിച്ച് ട്രംപ്

ഇസ്രായേലും യുഎസും ചേർന്നാണ് ഇറാനെതിരെ ആക്രമണം നടത്തിയതെന്ന് സ്ഥിരീകരണം. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ടെഹ്‌റാനിൽ ഉടനീളം വലിയ സ്‌ഫോടനങ്ങൾ നടന്നിട്ടുണ്ട്. “ഇസ്രായേൽ രാജ്യത്തിനുള്ള ഭീഷണികൾ ഇല്ലാതാക്കുന്നതിനാണ് ഇസ്രായേൽ രാജ്യം ഇറാനെതിരെ ഒരു മുൻകൂർ ആക്രമണം നടത്തിയത്,” പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു.

വാർത്താ ഏജൻസിയായ എഎഫ്‌പിയുടെ റിപ്പോർട്ട് പ്രകാരം, പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസുകൾക്ക് സമീപമാണ് ആക്രമണം നടന്നത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനെ ഒരു കരാറിൽ സമ്മർദ്ദത്തിലാക്കാൻ അമേരിക്ക മേഖലയിൽ യുദ്ധവിമാനങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും ഒരു വലിയ മുന്നൊരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ആക്രമണം. ആക്രമണങ്ങളിൽ യുഎസും പങ്കാളിയാണെന്ന് സ്ഥിരീകരിച്ച് ട്രംപും രംഗത്തെത്തി. ദി ട്രൂത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ട്രംപ് അമേരിക്കയും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more