1 GBP = 126.74
breaking news

ഐ ഓ സി (യു കെ)കേരള ചാപ്റ്ററിന്റെപ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രഥമ സമ്മേളനം ശനിയാഴ്ച ബ്രിസ്റ്റോളിൽ; യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഓ ജെ ജെനീഷ് ഉദ്‌ഘാടനം ചെയ്യും

ഐ ഓ സി (യു കെ)കേരള ചാപ്റ്ററിന്റെപ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രഥമ സമ്മേളനം ശനിയാഴ്ച ബ്രിസ്റ്റോളിൽ; യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഓ ജെ ജെനീഷ് ഉദ്‌ഘാടനം ചെയ്യും

ബ്രിസ്റ്റോൾ: സമാഗതഗമായ നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി ഐ ഓ സി(യു കെ) കേരളാചാപ്റ്ററിന്റെ കീഴിലുള്ള വിവിധ യൂണിറ്റുകൾ പ്രവർത്തനങ്ങൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി വിവിധപ്രദേശങ്ങളിൽ യോഗങ്ങൾ സംഘടിപ്പിക്കുകയാണ്. പുതുയുഗ കേരളം എന്ന് നാമകരണം ചെയ്താണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

ഐ ഓ സി(യു.കെ )കേരള ചാപ്റ്ററിന്റെ ശക്തമായ യൂണിറ്റുകളിൽ ഒന്നായ ബ്രിസ്റ്റോൾയൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനവും പൊതുസമ്മേളനവും ശനിയാഴ്ച ബ്രിസ്റ്റോളിൽ വച്ച്നടക്കും.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഓ ജെ ജെനിഷ് ഓൺലൈൻ വഴി ഉദ്ഘാടനം നിർവ്വഹിക്കും. കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് സുജു കെ ഡാനിയൽ മുഖ്യ അതിഥിയാകും. സാനു സാമുവലിന്റെയും ജനറൽ സെക്രട്ടറി ടിജോ തോമസിന്റെയും നാഷണൽ കമ്മിറ്റി അംഗം ലിജോ ജോഷ്യയുടെയും നേതൃത്വത്തിൽ നടക്കുന്ന സമ്മേളനം നോർത്ത് കോമൺ വില്ലജ് ഹാളിലാണ് നടക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more