1 GBP = 129.25
breaking news

യുഎൻഎഫ് വെയ്ൽസ് പ്രതിനിധിയും ന്യൂപോർട്ട് കേരള കമ്മ്യുണിറ്റി അംഗവുമായ ജിയാ തോംസണിന്റെ മാതാവ് നിര്യാതയായി

യുഎൻഎഫ് വെയ്ൽസ് പ്രതിനിധിയും ന്യൂപോർട്ട് കേരള കമ്മ്യുണിറ്റി അംഗവുമായ ജിയാ തോംസണിന്റെ മാതാവ് നിര്യാതയായി

ന്യൂപോർട്ട്: യുഎൻഎഫ് വെയ്ൽസ് പ്രതിനിധിയും ന്യൂപോർട്ട് കേരള കമ്മ്യുണിറ്റി അംഗവുമായ ജിയാ തോംസണിന്റെ മാതാവ് കുഞ്ഞുമോൾ ജോസ് (69) നാട്ടിൽ നിര്യാതയായി.

കോട്ടയം ചിങ്ങവനം കൊച്ചുകുളങ്ങര ഹൗസാണ് തറവാട്. സംസ്കാരം ചിങ്ങവനം സെന്റ് ജോൺസ് ദയറാ ദേവാലയത്തിൽ നടക്കും. മെയ് ഒൻപതിന് നടക്കുന്ന യുഎൻഎഫ് ദേശീയ സമ്മേളനത്തിനായുള്ള രജിസ്‌ട്രേഷൻ നടപടികളുടെ ചുമതല നിർവ്വഹിച്ച് വരവേയാണ് ജിയയെയും കുടുബത്തെയും മാതാവിന്റെ വിയോഗവാർത്ത തേടിയെത്തിയത്.

ജിയാ തോംസണിന്റെ മാതാവിന്റെ നിര്യാണത്തിൽ യുക്മ നേഴ്‌സസ് ഫോറവും യുക്മ ദേശീയ സമിതിയും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.. ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more