1 GBP = 129.64

കൊല്ലത്ത് ഇരുതല മൂരിയുമായി കോൺഗ്രസ് നേതാവ് ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

കൊല്ലത്ത് ഇരുതല മൂരിയുമായി കോൺഗ്രസ് നേതാവ് ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

ഇരുതല മൂരിയുമായി കോൺഗ്രസ് നേതാവ് ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ. കൊല്ലത്ത്‌ നിന്നുമാണ് ലക്ഷങ്ങൾ വിലയുള്ള ഇരുതലമൂരിയുമായി സംഘം പിടിയിലായത്. കൊല്ലത്തെ കോൺഗ്രസ് നേതാവാണ് സംഘത്തിലുള്ളത്. മുൻ ഡിസിസി അംഗമായ തട്ടാമലയിൽ അൻസറുദ്ധീൻ ആണ് അഞ്ച് പേരിൽ ഒരാൾ.

തട്ടാമലയിൽ അൻസറുദ്ധീൻ, നിസാറുദ്ധീൻ, കോട്ടയം സ്വദേശി ചെറിയാൻ, ചാത്തന്നൂർ സ്വദേശി ഫിയാസ്, കടയ്ക്കൽ സ്വദേശി നൗഫൽ എന്നിവരാണ് പിടിയിലായത്. ഫോറസ്റ്റ് ഇൻറലിജൻസാണ് ഇവരെ പിടികൂടിയത്. മൂന്നര ലക്ഷത്തോളം രൂപയ്ക്ക് വെല്ലൂർ സ്വദേശിയിൽ നിന്നാണ് ഇവർ ഇരുതലമൂരിയെ വാങ്ങിയത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more