1 GBP = 129.90
breaking news

കാനഡയിലെ ആക്രമണ സംഭവങ്ങളുമായി ഇന്ത്യക്ക് ബന്ധമില്ലെന്ന് കനേഡിയൻ സർക്കാർ

കാനഡയിലെ ആക്രമണ സംഭവങ്ങളുമായി ഇന്ത്യക്ക് ബന്ധമില്ലെന്ന് കനേഡിയൻ സർക്കാർ

ഒട്ടാവ: കാനഡയിലെ ആക്രമണ സംഭവങ്ങളുമായി ഇന്ത്യക്ക് ബന്ധമില്ലെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡൽഹി, മുംബൈ ഉൾപ്പെടെ ഒമ്പത് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനാണ് കാർണി ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച രീതിയിലുള്ള വിദേശനയം പിന്തുടരാനും ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുകയുമാണ് സന്ദർശന ലക്ഷ്യം.

2023 ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിൽ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിജ്ജാറിന്റെ മരണവുമായി ഇന്ത്യൻ ഗവൺമെന്റ് ഏജന്റുമാർക്ക് ബന്ധമുണ്ടെന്നും അതിനുള്ള തെളിവുകൾ തങ്ങൾക്ക് ലഭിച്ചിട്ടിണ്ടെന്നും അറിയിച്ചു. എന്നാൽ ആരോപണം ഇന്ത്യ ശക്തമായി നിഷേധിക്കുകയായിരുന്നു.

ഈ സംഭവം രാജ്യങ്ങളിലെ നയതന്ത്രജ്ഞരെ പുറത്താക്കുന്നതിലേക്കും നീണ്ട സംഘർഷത്തിലേക്കും നയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more