1 GBP = 129.93
breaking news

യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

അമേരിക്കൻ സുപ്രീം കോടതിയുടെ പുതിയ വിധിവെച്ച് കളിക്കാൻ ശ്രമിക്കുന്ന രാജ്യങ്ങൾ കടുത്ത വ്യാപാര പിഴകൾ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുമെന്ന് യൂറോപ്യൻ യൂണിയൻ സൂചന നൽകിയതിന് പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം. വർഷങ്ങളായി അമേരിക്കയെ “ചൂഷണം ചെയ്യുന്ന” രാജ്യങ്ങൾ ഇപ്പോൾ അംഗീകരിച്ചിട്ടുള്ളതിനേക്കാൾ വലിയ നികുതികളും മറ്റ് നടപടികളും നേരിടേണ്ടി വരുമെന്ന് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ട്രംപ് കുറിച്ചു.

തന്റെ ഭരണകാലത്ത് ഏർപ്പെടുത്തിയ ചില നികുതികൾ റദ്ദാക്കിയ സുപ്രീം കോടതി വിധിയോട് പ്രതികരിക്കവെ, “വാങ്ങുന്നവർ സൂക്ഷിക്കുക” (BUYER BEWARE!!!) എന്നാണ് ട്രംപ് എഴുതിയത്. കോടതി വിധി നിലവിലുള്ള നികുതി ക്രമീകരണങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തത വരുന്നത് വരെ അമേരിക്കയുമായുള്ള വലിയ വ്യാപാര കരാർ അംഗീകരിക്കുന്നത് മരവിപ്പിക്കുമെന്ന് യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ അറിയിച്ചു. വ്യവസായ ഉൽപ്പന്നങ്ങളുടെ നികുതി ഒഴിവാക്കുന്നതിനുള്ള കരാറിന് ചൊവ്വാഴ്ച അനുമതി നൽകേണ്ടതായിരുന്നുവെങ്കിലും, അമേരിക്കൻ നയങ്ങളിലെ അനിശ്ചിതത്വം കാരണം വോട്ടെടുപ്പ് മാറ്റിവെക്കാൻ ഭൂരിഭാഗം രാഷ്ട്രീയ ഗ്രൂപ്പുകളും തീരുമാനിക്കുകയായിരുന്നു.

യൂറോപ്യൻ പാർലമെന്റിലെ ട്രേഡ് കമ്മിറ്റി ചെയർമാൻ ബേൺഡ് ലാഞ്ച് ചർച്ചകൾ താൽക്കാലികമായി നിർത്താൻ നിർദ്ദേശിച്ചു. ഇതിനെ സെന്റർ റൈറ്റ് യൂറോപ്യൻ പീപ്പിൾസ് പാർട്ടി (EPP) ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങളും പിന്തുണച്ചു. അമേരിക്കയിലേക്കുള്ള ആഗോള ഇറക്കുമതി നികുതി താൽക്കാലികമായി 15 ശതമാനമായി ഉയർത്താനുള്ള ട്രംപിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more