1 GBP = 126.51

ഹാർലോ മലയാളി അസോസിയേഷൻ 2026-2028 കമ്മറ്റി പ്രഖ്യാപിച്ചു; ബിജു മാത്യു, സന്ദീപ് നെടൂലി, ജിനു ജോയ് എന്നിവർ നയിക്കും

ഹാർലോ മലയാളി അസോസിയേഷൻ 2026-2028 കമ്മറ്റി പ്രഖ്യാപിച്ചു; ബിജു മാത്യു, സന്ദീപ് നെടൂലി, ജിനു ജോയ് എന്നിവർ നയിക്കും

ഹാർലോ മലയാളി അസോസിയേഷൻ 2K26-2K28 കമ്മറ്റിയെ പ്രഖ്യാപിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകാൻ തക്ക കരുത്തുറ്റ നേതൃനിരയെ ജനാതിപത്യ രീതിയിലൂടെ നോമിനേഷൻ നൽകി ഹാർലോ എജിഎം ഐക്യകണ്ഠേന തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്… മുൻ വർഷത്തെ വൈബ്രന്റ് കമ്മറ്റിയുടെ തുടർച്ച എന്നോണം ശക്തമായ് സംഘടനയെ മുന്നോട്ട് നയിക്കാൻ സാധിക്കുന്ന ഒരു കമ്മറ്റി ആണെന്ന് എജിഎം വിലയിരുത്തി…

പ്രസിഡന്റ് ആയി ബിജു മാത്യു നേതൃത്വം നൽകും വൈസ് പ്രസിഡന്റ് ആയി സജി ജോർജ് ചുമതലയേറ്റു സെക്രട്ടറി ആയി സന്ദീപ് നെടുലി പ്രവർത്തിക്കുമ്പോൾ റിനോഷ് സെബാസ്റ്റ്യൻ ജോയിന്റ് സെക്രട്ടറി ആയി പിന്തുണ കൊടുക്കും. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ട്രഷറർ ആയി ജിനു ജോയിയും അസിസ്റ്റന്റ് ട്രഷറർ ആയി ക്രിസ്റ്റി യും നിയമിതരായി. സംഘടനയുടെ സാമ്പത്തിക കാര്യങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പ് വരുത്താൻ ആയി ഓഡിറ്റർ ആയി തോമസ് ജോസപ്പ് ഓഡിറ്റർ ആയി പ്രവർത്തിക്കും.

യുക്മയെ പ്രതിനിധീകരിച്ച് ശ്രീ ജോബ് കുരുവിള ഷെമിൻ സാലിമോൻ ഷിന്റോ സ്കറിയ എന്നിവർ പ്രവർത്തിക്കും. ഇതിലൂടെ യുകെയിലെ വിശാലമായ മലയാളി സമൂഹവുമായി ഹാർലോയുടെ ബന്ധം കൂടുതൽ ശക്തിപ്പെടും.

വൈബ്രന്റ് കമ്മറ്റിയുടെ സെക്രട്ടറി ജോബ് കുരുവിള 2024 2026 വരെ യുള്ള കമ്മറ്റിയുടെ പ്രവർത്തനങ്ങളെ വിവരിക്കുകയും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. റിപ്പോർട്ട് ജനറൽ ബോഡി യോഗം ചർച്ചകളോടെ പാസ്സാക്കി. ട്രസ്റ്റി ക്രിസ്റ്റി രാജൻ കണക്കുകൾ അവതരിപ്പിക്കുകയും പൊതുയോഗം പാസ്സാക്കുകയും ചെയ്തു.

യുക്മ ഈസ്റ്റ് ആംഗ്ലിയ ട്രഷററും മുൻ പ്രഡിഡന്റുമായ ഷിന്റോ സ്കറിയ പുതിയ കമ്മറ്റിക്ക് ആശംസ അറിയിച്ചു കൊണ്ട് സംസാരിക്കുകയും, യുക്ക്മ നഴ്സസ് ഫോറം നാഷണൽ കൺവെൻഷൻ പങ്കെടുക്കാൻ ഉള്ള മാർഗ നിർദ്ദേശങ്ങൾ നൽകുകയും, യുക്മയുടെ പ്രവർത്തനങ്ങളിൽ സജീവ് പങ്കാളിത്തം ഉണ്ടാവണമെന്ന് ഓർപ്പിക്കുകയും ചെയ്തു.

യുക്മ നാഷണൽ കലാമേളയിൽ പങ്കെടുത്തവർക്കുള്ള യുക്മ സർട്ടിഫിക്കറ്റുകൾ പ്രസിഡന്റ് ബിജു കുര്യൻ വിതരണം ചെയ്യുകയും ചെയ്തു…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more