1 GBP = 129.90
breaking news

മിഡിൽ ഈസ്റ്റിന്റെ ഭൂരിപക്ഷം ഭാഗങ്ങളും ഇസ്രായേൽ പിടിച്ചെടുത്താലും തങ്ങൾക്ക് വിരോധമില്ലെന്ന് യു.എസ് അംബാസഡർ

മിഡിൽ ഈസ്റ്റിന്റെ ഭൂരിപക്ഷം ഭാഗങ്ങളും ഇസ്രായേൽ പിടിച്ചെടുത്താലും തങ്ങൾക്ക് വിരോധമില്ലെന്ന് യു.എസ് അംബാസഡർ

തെൽ അവീവ്: മിഡിൽ ഈസ്റ്റിന്റെ ഭൂരിപക്ഷം ഭാഗങ്ങളും ഇസ്രായേൽ പിടിച്ചെടുത്താലും തങ്ങൾക്ക് വിരോധമില്ലെന്ന് യു.എസ് അംബാസഡർ മൈക്ക് ഹക്കബീ. ജൂത ജനതക്ക് ആ ഭൂമിയിൽ അവകാശമുണ്ടെന്നും ഇസ്രായേലിലെ യു.എസ് അംബാസഡർ വ്യക്തമാക്കി. കൺസർവേറ്റീവ് കമന്റേറ്റർ ടക്കർ കാൾസണുമായി നടത്തിയ അഭിമുഖത്തിലാണ് യു.എസ് അംബാസഡറുടെ പരാമർശം. ഇസ്രായേലിന്റെ അതിർത്തികളെ കുറിച്ച് ബൈബിളിൽ തന്നെ പരാമർശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അബ്രഹാമിന്റെ പിൻഗാമികൾക്ക് യുഫ്രട്ടീസ് നദിക്കും നൈൽ നദിക്കും ഇടയിലുള്ള ഭൂമിയാണ് വാഗ്ദാനം ചെയ്തത്. ഇന്ന് ഈ ഭൂമി ലബനാൻ, സിറിയ, ജോർദാൻ, സൗദി അറേബ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വ്യാപിച്ച് കിടക്കുകയാണെന്ന് അഭിമുഖത്തിൽ കാൾസൺ ചൂണ്ടിക്കാട്ടിയപ്പോൾ ആ ഭൂമി മുഴുവൻ അവർ പിടിച്ചെടുത്താൽ നന്നാവുമെന്നായിരുന്നു ഹക്കബീയുടെ പ്രതികരണം.

ഹക്കബീയുടെ പ്രസ്താവനയിൽ അമ്പരന്ന കാൾസൺ ഇസ്രായേൽ മേഖല മുഴുവൻ പിടിച്ചെടുക്കുന്നതിനെ അനുകൂലിക്കു​മോയെന്ന ചോദ്യത്തിന് അത് അവർ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു യു.എസ് അംബാസഡറിന്റെ മറുപടി. ആ ഭൂമി വേണമെന്ന് അവർ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും സ്ഥലങ്ങൾ ആക്രമിച്ച് അവർ പിടിച്ചെടുക്കുകയാണെങ്കിൽ അത് വ്യത്യസ്തമായ ചർച്ചകൾക്കാവും തുടക്കം കുറിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യു.എസ് അംബാസഡറിന്റെ പ്രസ്താവനയോട് പ്രതികരിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതുവരെ തയാറായിട്ടില്ല. എന്നാൽ, ഇത്തരത്തിൽ ഭൂമി പിടിച്ചെടുക്കാൻ ഇസ്രായേൽ മുതിരുകയാണെങ്കിൽ രണ്ടാംലോക മഹായുദ്ധത്തിന് ശേഷമുള്ള കരാറുകളുടെ നഗ്നമായ ലംഘനമായി അത് മാറുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. നേരത്തെ ഫലസ്തീനിൽ ഇത്തരത്തിൽ ഇസ്രായേൽ നടത്തുന്ന പിടിച്ചെടുക്കലുകൾക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി രംഗത്ത് വന്നത് ശ്രദ്ധേയമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more