1 GBP = 129.25
breaking news

ലിവർപൂളിൽ മലയാളി യുവാവ് മരണമടഞ്ഞു; കൊല്ലം സ്വദേശിയായ ശ്രീരാജിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ലിവർപൂളിൽ മലയാളി യുവാവ് മരണമടഞ്ഞു; കൊല്ലം സ്വദേശിയായ ശ്രീരാജിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ലിവർപൂൾ: ലിവർപൂളിൽ മലയാളി യുവാവ് മരണമടഞ്ഞു. ലിവര്‍പൂളിലലെ വിമന്‍സ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ ശ്രീരാജെന്ന യുവാവിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി ശ്രീരാജിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതായതോടെ ബന്ധുക്കൾ സുഹൃത്തുക്കൾ വഴി പോലീസിലറിയിക്കുകയായിരുന്നു. പോലീസെത്തി ഫ്ലാറ്റിനുള്ളിൽ പരോശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 26 വയസ്സായിരുന്നു പ്രായം.

കൊല്ലം കൊട്ടിയം സ്വദേശിയായ ശ്രീരാജ് യുകെയില്‍ സ്റ്റുഡന്റ് വിസയില്‍ ആണ് എത്തിയത്. ലിവര്‍പൂള്‍ ഹോസ്പിറ്റലില്‍ ക്ലെറിക്കല്‍ വിഭാഗത്തില്‍ താല്‍ക്കാലിക ജീവനക്കാരന്‍ ആയിരുന്നു ശ്രീരാജ്. ലിവര്‍പൂള്‍ യൂണിവേഴ്സിറ്റിയില്‍ മെക്കാനിക് എഞ്ചിനീറിംഗ്‌വിദ്യാര്‍ത്ഥി ആയാണ് യുകെയില്‍ എത്തുന്നത്.

മേഴ്സിസൈഡ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

ശ്രീരാജിന്റെ ആകസ്മിക വിയോഗത്തിൽ യുക്മ ദേശീയ സമിതിക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സെക്രട്ടറി സനോജ് വർഗ്ഗീസും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു…. ആദരാഞ്ജലികൾ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more