1 GBP = 130.06
breaking news

ലൈംഗികാതിക്രമ കേസ്; ലിങ്കൺ ബിഷപ്പ് അറസ്റ്റിൽ

ലൈംഗികാതിക്രമ കേസ്; ലിങ്കൺ ബിഷപ്പ് അറസ്റ്റിൽ

ലിങ്കൺഷെയർ: ലിങ്കൺ ബിഷപ്പ്, റൈറ്റ് റവറന്റ് സ്റ്റീഫൻ കോൺവേ, ലൈംഗികാതിക്രമ കേസിൽ സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ അറസ്റ്റിലായി. 2018 നും 2025 നും ഇടയിൽ ഒരാൾ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന ആരോപണത്തെ തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി 68 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തുവെന്ന് ലിങ്കൺഷെയർ പോലീസ് പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ്പ് കോൺവേയെ ശുശ്രൂഷയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും ചർച്ച് ഓഫ് ഇംഗ്ലണ്ട് നേരത്തെ പറഞ്ഞിരുന്നു. ബിഷപ്പിനെ സോപാധിക ജാമ്യത്തിൽ വിട്ടയച്ചു. കോൺവേയ്‌ക്കെതിരായ പ്രാരംഭ പരാതി ജനുവരി അവസാനം ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സേഫ്ഗാർഡിങ് ടീമിന് നൽകിയതായി ലിങ്കൺ രൂപത മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

സസ്‌പെൻഷൻ കാലയളവിൽ ഗ്രാൻതം ബിഷപ്പ് ഡോ. നിക്കോളാസ് ചേംബർലൈൻ രൂപതയുടെ ബിഷപ്പായി പ്രവർത്തിക്കുമെന്നും ഇരകൾക്ക് പിന്തുണ നൽകുമെന്നും ചർച്ച് ഓഫ് ഇംഗ്ലണ്ട് വെബ്‌സൈറ്റിൽ നൽകിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഹൗസ് ഓഫ് ലോർഡ്‌സിലെ അംഗം കൂടിയായ കോൺവേ 2023 നവംബറിലാണ് ലിങ്കൺ ബിഷപ്പായി ഔദ്യോഗികമായി സ്ഥാനമേറ്റത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more