1 GBP = 129.97
breaking news

മലപ്പുറത്ത് ക്വാറിയിലേക്ക് ലോറി മറിഞ്ഞു; ലോറിയ്ക്കുള്ളില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നു; ലോറി മറിഞ്ഞത് 65 അടി താഴ്ചയിലേക്ക്

മലപ്പുറത്ത് ക്വാറിയിലേക്ക് ലോറി മറിഞ്ഞു; ലോറിയ്ക്കുള്ളില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നു; ലോറി മറിഞ്ഞത് 65 അടി താഴ്ചയിലേക്ക്

മലപ്പുറം ആതവനാട് ക്വാറിയിലേക്ക് ലോറി മറിഞ്ഞു. കരിങ്കല്‍ ക്വാറിയിലേക്കാണ് ലോറി മറിഞ്ഞത്. ലോറിക്കകത്ത് ആളുകള്‍ കുടുങ്ങി കിടക്കുകയാണ്. തിരൂരില്‍ നിന്ന് സ്‌കൂബ ടീം ഉള്‍പ്പെടെ സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നു. പാചക പൊടികള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി പോവുകയായിരുന്ന മിനി ലോറി ആണ് മറിഞ്ഞത്. വെള്ളമുള്ള ക്വാറിയിലേക്കാണ് ലോറി മറിഞ്ഞത്. ഇത് സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു

സംഭവസ്ഥലത്തേക്ക് ക്രെയിന്‍ എത്തിച്ച് ലോറി ഉയര്‍ത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അപകടം നടന്നിട്ട് രണ്ട് മണിക്കൂറിലേറെയായി. ലോറിയില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് വിവരം. ക്ലീനര്‍ മുസ്തഫ എന്നയാളാണ് കുടുങ്ങിയതെന്ന് നാട്ടുകാര്‍ അറിയിച്ചു. പ്രദേശത്ത് ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ തിരക്ക് ഒഴിവാക്കിപ്പോകാനാണ് ലോറി ക്വാറിയുടെ ഭാഗത്തുകൂടി സഞ്ചരിച്ചത്. പ്രദേശത്ത് വാഹനമോടിച്ച് പരിചയമില്ലാത്തതിനാല്‍ ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു.

65 അടിയോളം താഴ്ചയുള്ള കുളത്തിലേക്കാണ് ലോറി മറിഞ്ഞതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുളത്തില്‍ പകുതിയിലേറെ വെള്ളവുമുണ്ടായിരുന്നു. ആഴക്കൂടുതലും ക്രെയിന്‍ ഉള്‍പ്പെടെയുള്ളവ എത്തിക്കാനുണ്ടായ ഗതാഗത തടസ്സവുമാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയുയര്‍ത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more