1 GBP = 123.22
breaking news

റഷ്യ-യുക്രെയ്ൻ യുദ്ധം; ജനീവയിലെ ചർച്ച സുപ്രധാന തീരുമാനങ്ങളില്ലാതെ അവസാനിച്ചു

റഷ്യ-യുക്രെയ്ൻ യുദ്ധം; ജനീവയിലെ ചർച്ച സുപ്രധാന തീരുമാനങ്ങളില്ലാതെ അവസാനിച്ചു

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ജനീവയിൽ ചേർന്ന ചർച്ച അവസാനിച്ചു. സുപ്രധാനതീരുമാനങ്ങളില്ലാതെയാണ് രണ്ട് ദിവസം നീണ്ട ചർച്ച അവസാനിച്ചത്. ചർച്ചകളിൽ പുരോഗതിയെന്നും വെല്ലുവിളികൾ ഏറെയുണ്ടെന്നും യുക്രൈൻ പ്രസിഡൻറ് വളോദിമിർ സെലൻസ്കി. ആദ്യദിനം ആറ് മണിക്കൂർ നീണ്ട ചർച്ചകളുണ്ടായി. എന്നാൽ രണ്ടാം ദിനം രണ്ട് മണിക്കൂറിൽ ചർച്ച അവസാനിച്ചു.

സൈനികനടപടികൾ അവസാനിപ്പിക്കുന്നതിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ ധാരണയായി. എന്നാൽ പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടുനിൽകുന്നത് ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘർഷങ്ങളിൽ ധാരണയായില്ല. ഒത്തുതീർപ്പിലെത്തും മുൻപ് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ഉറപ്പുകൾ ലഭിക്കണമെന്ന നിലപാട് യുക്രെയ്ൻ ആവർത്തിച്ചു. ശുഭപ്രതീക്ഷയുണ്ടെന്നും ചർച്ചകൾ ഇനിയും തുടരുമെന്നും റഷ്യ വ്യക്തമാക്കി. യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫു ജാരഡ് കഷ്ണറുമാണ് ചർച്ചകൾക്ക് മധ്യസ്ഥം വഹിച്ചത്.

നാല് വർഷം നീണ്ട സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് റഷ്യയും യുക്രെയ്നും അമേരിക്കയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ നിർണായക തീരുമാനങ്ങൾ ഒന്നും ഉണ്ടായില്ല. തടവുകാരെ കൈമാറുന്നതും മാനുഷികവിഷയങ്ങളും ചർച്ച ചെയ്തു. ചില വിഷയങ്ങളിൽ പുരോഗതിയുണ്ടായി. എന്നാൽ ഗൌരവമേറിയ പല വിഷയങ്ങളും ഇനിയും ചർച്ച ചെയ്യേണ്ടിയിരിക്കുന്നുവെന്ന് യുക്രെയ്ൻ പ്രതിനിധി റസ്റ്റം ഉമറോവ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more