1 GBP = 123.22
breaking news

വിറാലിലെ ആദ്യകാല മലയാളികളിലൊരാൾ നിര്യാതനായി; വിടവാങ്ങിയത് പത്തനംതിട്ട സ്വദേശി കോശി എ ഡാനിയേൽ

വിറാലിലെ ആദ്യകാല മലയാളികളിലൊരാൾ നിര്യാതനായി; വിടവാങ്ങിയത് പത്തനംതിട്ട സ്വദേശി കോശി എ ഡാനിയേൽ

വിറാളിലെ ആദ്യകാല മലയാളികളിൽ ഒരാളും ലിവർപൂളിലെ അറിയപ്പെടുന്ന വോളിബോൾ കളിക്കാരനും (Lvc) കോശി .എ. ഡാനിയൽ ( ജോർജുകുട്ടി) ബിർക്കൻഹെഡിൽ നിര്യാതനായി. 72 വയസ്സായിരുന്നു പ്രായം.

പത്തനംതിട്ട തുമ്പമൺ പുത്തൻപുരക്കൽ കുടുംബാംഗമാണ് ശവസംസ്കാരം പിന്നീട് യുകെയിൽ തന്നെയായിരിക്കും നടക്കുകയെന്ന് ബന്ധുക്കൾ അറിയിച്ചു.

കോശി എ ഡാനിയേലിന്റെ നിര്യാണത്തിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സെക്രട്ടറി സനോജ് വർഗ്ഗീസും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു…. ആദരാഞ്ജലികൾ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more