1 GBP = 123.14
breaking news

രണ്ടു പതിറ്റാണ്ടിന്റെ പാരമ്പര്യം; യുവത്വത്തിന്റെയും പരിചയസമ്പന്നതയുടെയും കരുത്ത്; 15 പുതുമുഖങ്ങൾ; LKC-യെ ഇനി വരുണും, പ്രിൻസും, ബിനോയിയും നയിക്കും!

രണ്ടു പതിറ്റാണ്ടിന്റെ പാരമ്പര്യം; യുവത്വത്തിന്റെയും പരിചയസമ്പന്നതയുടെയും കരുത്ത്; 15 പുതുമുഖങ്ങൾ; LKC-യെ ഇനി വരുണും, പ്രിൻസും, ബിനോയിയും നയിക്കും!

അനീഷ് ജോൺ

ലെസ്റ്റർ: യുകെയിലെ മലയാളി കൂട്ടായ്മകളിൽ പ്രവർത്തനമികവ് കൊണ്ട് മാതൃകയായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റി (LKC) രണ്ടു പതിറ്റാണ്ട് പിന്നിട്ട് പുതിയൊരു ചരിത്രത്താളിലേക്ക് പ്രവേശിക്കുന്നു. 2026-2027 പ്രവർത്തന വർഷത്തേക്കുള്ള കരുത്തുറ്റ നാൽപ്പതംഗ എക്സിക്യൂട്ടീവ് കമ്മിറ്റി ഔദ്യോഗികമായി ചുമതലയേറ്റു. വരുൺ സത്യബാബു പ്രസിഡന്റായും, പ്രിൻസ് ഉലഹന്നാൻ സെക്രട്ടറിയായും, ബെനോയ് വർഗീസ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ സുപ്രധാന പദവികളിലേക്ക് എത്തിയവരെല്ലാം തന്നെ ആദ്യമായി ഈ ചുമതലകൾ ഏറ്റെടുക്കുന്ന പുതുമുഖങ്ങളാണ് എന്നത് ഈ ഭരണസമിതിയുടെ ഏറ്റവും വലിയ സവിശേഷതയാണ്. ഭരണപരിചയവും നവീന ആശയങ്ങളും കോർത്തിണക്കി, പൂർണ്ണമായും ഊർജ്ജസ്വലരായ ഒരു ടീമാണ് ഇത്തവണ കമ്മ്യൂണിറ്റിയെ നയിക്കാൻ എത്തുന്നത്.

നേതൃനിരയിലെ മറ്റു സുപ്രധാന പദവികളിലേക്ക് കഴിഞ്ഞ കമ്മിറ്റികളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കരുത്തുറ്റ നിരയാണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്. ചന്ദന സുരേഷ്, ജോസ്റ്റിൻ കല്ലുങ്കൽ എന്നിവർ വൈസ് പ്രസിഡന്റുമാരായും, ജഗൻ പടച്ചിറ, രേവതി വെങ്ങലോട്ട് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ചുമതലയേറ്റു. ജോസ് തോമസ്, അരുൺ ഉമ്മൻ എന്നിവരാണ് ജോയിന്റ് ട്രഷറർമാർ.

15 പുതുമുഖങ്ങൾ; മാറ്റത്തിന്റെ ശംഖൊലി!

നാൽപ്പതംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗമായി 15 പുതിയ അംഗങ്ങളാണ് ഇത്തവണ കടന്നുവന്നിരിക്കുന്നത്. പരിചയസമ്പന്നതയുടെ കരുത്തും യുവത്വത്തിന്റെ പ്രസരിപ്പും ഒത്തുചേരുന്ന ഈ സമിതി, സംഘടനയുടെ പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളും ആധുനികമായ കാഴ്ചപ്പാടുകളും കൊണ്ടുവരുമെന്ന് ഉറപ്പാണ്.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
സോജേഷ് സോമൻ , ഷൈനി ജോസ് ,റെജു രാഘവൻ ,ജിബി ഫിലിപ്പ് , മാത്യു ജോൺ,അനീഷ് ജോസ് ,പ്രജീഷ് തിലക് ,പൗലോസ്‌കുട്ടി സി. മത്തായി,നിശാന്ത് രവീന്ദ്രൻ ,ലിജോ നെല്ലിയാനി,കലേഷ് ടി. രമണി ,അഞ്ജലി ഷെർഫിൻ ,ചാന്ദ്നി ചേതന, ജോളി അലക്സ് ,അജേഷ് പി. സുരേന്ദ്രനാഥൻ ,രാജീവ് ശ്രീധരൻ , അജീഷ് കൃഷ്ണൻ,ജോർജ്ജ് കളപ്പുരയ്ക്കൽ ,അജയ് പെരുമ്പലത്ത്, അനീഷ് ജോൺ ,ബിൻസി ജെയിംസ് ,ജോർജ്ജ് കാട്ടാമ്പള്ളി, സോണി ജോർജ്ജ് ,രമേശ് ബാബു ,ജയിൻ ജോസഫ് ,ബിജു മാത്യു,ലൂയിസ് കെന്നഡി,ടിറ്റി ജോൺ , ബെൻസി നൈസാം, ആൽവിൻ അലക്സ്,പ്രദീപ് നൈനാൻ,എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ.

ലക്ഷ്യം: മാതൃകാപരമായ മുന്നേറ്റം:

LKC കെട്ടിപ്പടുത്ത സുശക്തമായ അടിത്തറയിൽ നിന്നുകൊണ്ട്, അംഗങ്ങളുടെ ക്ഷേമത്തിനും, കല-സാംസ്കാരിക-കായിക പ്രവർത്തനങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് ലെസ്റ്ററിലെ മലയാളി സമൂഹത്തെ കഴിവുറ്റ രീതിയിൽ നയിക്കുവാനാണ് പുതിയ ടീം ലക്ഷ്യമിടുന്നത്. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പുതിയ പാതകൾ വെട്ടിത്തെളിക്കാൻ ഓരോ അംഗത്തിന്റെയും ആത്മാർത്ഥമായ പിന്തുണയും സഹകരണവും പുതിയ ഭാരവാഹികൾ അഭ്യർത്ഥിച്ചു. ലെസ്റ്ററിലെ മലയാളി സമൂഹത്തിന്റെ കരുത്തായി LKC ഇനിയും വളരുമെന്നും, വരാനിരിക്കുന്ന ഓരോ നിമിഷങ്ങളും വലിയ ആഘോഷമാക്കി നമുക്ക് കൈകോർക്കാമെന്നും പുതിയ കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു. ഒരുമയോടെ പെരുമയോടെ കൂടുതൽ കരുത്തോടെ നമുക്ക് മുന്നോട്ടു പോകാം.
💐Unity Is Strength 💐

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more