ന്യൂഡൽഹി: ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടി 2026 തിങ്കളാഴ്ച ഭാരത് മണ്ഡപത്തിൽ തുടങ്ങി. അഞ്ചുദിവസത്തെ ഉച്ചകോടിയുടെ ഉദ്ഘാടനപ്രഭാഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 19 ന് നടത്തും. വിപുലമായ ഉച്ചകോടി നിർമിതബുദ്ധി സംബന്ധിച്ച ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമ്മേളനമാണ്. സുസ്ഥിരം വികസനത്തിലും ഏവരെയും ഉൾക്കൊള്ളിക്കുന്ന വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ നിർമിതബുദ്ധിയുടെ പങ്ക് സമഗ്രമായി ചർച്ച ചെയ്യപ്പെടും.
ഉച്ചകോടിയുടെ ഭാഗമായുള്ള ഇന്ത്യ എ.ഐ ഇംപാക്ട് എക്സ്പോ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉൽഘാടനം ചെയ്തു. ഈ മാസം 20 വരെ നടക്കുന്ന എക്സ്പോയിൽ ഇന്ത്യയുടെ എ.ഐ മുന്നേറ്റത്തിലെ വിവിധ വശങ്ങൾ എടുത്തുകാട്ടും.
ന്യൂഡൽഹിയിൽ നടക്കുന്ന അഞ്ച് ദിവസത്തെ ഉച്ചകോടിയിൽ 100ലേറെ സർക്കാർ പ്രതിനിധികൾ പങ്കെടുക്കും. 20ലേറെ രാഷ്ട്രത്തലവന്മാരും സർക്കാർ തലവന്മാരും പങ്കെടുക്കുന്ന ഉച്ചകോടിയിൽ ആഗോള എ.ഐ രംഗത്തെ 500ലേറെ പ്രമുഖരാണ് എത്തുക. അവരിൽ സി.ഇ.ഒമാരും കമ്പനി സ്ഥാപകരും ഗവേഷകരും ഉണ്ടാകും.
മൂന്ന് ഫ്ലാഗ്ഷിപ് ഗ്ലോബൽ ഇംപാക്ട് മത്സരങ്ങൾ ഉച്ചകോടിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കും. ഗ്രാൻഡ് ഫിനാലെയിൽ ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും. 60ലേറെ രാജ്യങ്ങളിൽനിന്ന് 4650 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഫൈനലിസ്റ്റുകളായി 70 ടീമുകളെ തെരഞ്ഞെടുത്തിട്ടുണ്ട്.
എ.ഐ മുന്നേറ്റത്തിൽ വിശ്വസനീയ ആഗോള കേന്ദ്രമായി ഇന്ത്യ ഉരുത്തിരിയുന്നതിന്റെ പ്രതിഫലനമാണ് ശക്തമായ അന്താരാഷ്ട്ര പങ്കാളിത്തം. ഈ മാസം 16നും 17നുമായി നടക്കുന്ന ഗ്രാൻഡ് ഫിനാലെ വേളയിൽ ഫൈനലിസ്റ്റുകൾ അവരുടെ സൊല്യൂഷനുകൾ അവതരിപ്പിക്കും.
click on malayalam character to switch languages