1 GBP = 129.90
breaking news

299 സീറ്റുകളിൽ 211 സീറ്റും കൈക്കലാക്കി ബിഎൻപി; താരിഖ് റഹ്മാൻ പ്രധാനമന്ത്രി പദത്തിലേക്ക്, 70 സീറ്റുകൾ നേടി ജമാഅത്തെ ഇസ്‌ലാമി മുന്നണി

299 സീറ്റുകളിൽ 211 സീറ്റും കൈക്കലാക്കി ബിഎൻപി; താരിഖ് റഹ്മാൻ പ്രധാനമന്ത്രി പദത്തിലേക്ക്, 70 സീറ്റുകൾ നേടി ജമാഅത്തെ ഇസ്‌ലാമി മുന്നണി

ധാക്ക: ബം​ഗ്ലാദേശ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോൾ 299 സീറ്റുകളിൽ 211 സീറ്റും കൈക്കലാക്കി മുന്നേറുകയാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി. അതേസമയം ജമാഅത്തെ ഇസ്‌ലാമി നയിക്കുന്ന മുന്നണിക്ക് ഇതുവരെ കിട്ടിയത് 70 സീറ്റുകളാണ്.
ബിഎൻപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചത്തോടെ പ്രധാനമന്ത്രിപദത്തിലേക്ക് താരിഖ് റഹ്മാൻ വരുമെന്നാണ് റിപ്പോ‍ർട്ട്. ബിഎൻപി യുടെ പ്രധാനമന്ത്രി സ്ഥാനാർഥിയും പാർട്ടി ചെയർമാനുമായ താരിഖ് റഹ്‌മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചിരുന്നു.

ചരിത്രത്തിലാദ്യമായാണ് ജമാഅത്തെ ഇസ്‌ലാമി മുന്നണിക്ക് ഇത്രയും സീറ്റുകൾ ലഭിച്ചത്. 2024 ലെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ രൂപീകരിച്ച നാഷണൽ സിറ്റിസൺസ് പാർട്ടിയുമായുള്ള സഖ്യത്തിൻ്റെ പിന്തുണയാണ് ഇതിനു കാരണം. തലസ്ഥാനമായ ധാക്കയിൽ നിന്ന് മത്സരിച്ച ജമാഅത്തെ ഇസ്‌ലാമി മേധാവി ഷഫീഖുർ റഹ്മാൻ 85131 വോട്ടുകൾ നേടി വിജയിച്ചു. അതേസമയം ബിഎൻപിയുടെ എതി‍ർ സ്ഥാനാർത്ഥി നേടിയത് 63517 വോട്ടുകളാണ്.

രാജ്യത്തെ 299 പാർലമെന്റ് സീറ്റുകളിലേക്കുള്ള മത്സരത്തിൽ രണ്ട് പ്രധാന മുന്നണികളാണ് ഏറ്റുമുട്ടിയത്. പത്ത് സഖ്യകക്ഷികളുടെ പിന്തുണയുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബിഎൻപി) 11 പാർട്ടികളുടെ കൂട്ടായ്മയായ ജമാഅത്തെ-ഇ-ഇസ്‌ലാമി മുന്നണിയും (ജെഐബി) തമ്മിലായിരുന്നു മത്സരം. ഇതിൽ 2024-ൽ ഹസീന വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികൾ രൂപീകരിച്ച നാഷണൽ സിറ്റിസൺ പാർട്ടിയുടെ പിന്തുണ നിർണായകമായിരുന്നു. ജമാഅത്തെ-ഇ-ഇസ്‌ലാമി മുന്നണിയോടൊപ്പമാണ് പാ‍ർട്ടി നിന്നത്. പതിറ്റാണ്ടുകളായി ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more