1 GBP = 123.22
breaking news

റഷ്യ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ കൊലപ്പെടുത്തിയത് ഡാർട്ട് ഫ്രോഗ് ടോക്സിൻ ഉപയോഗിച്ചാണെന്ന് യുകെയും യൂറോപ്യൻ രാജ്യങ്ങളും

റഷ്യ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ കൊലപ്പെടുത്തിയത് ഡാർട്ട് ഫ്രോഗ് ടോക്സിൻ ഉപയോഗിച്ചാണെന്ന് യുകെയും യൂറോപ്യൻ രാജ്യങ്ങളും

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ കൊലപ്പെടുത്തിയത് ഒരു ഡാർട്ട് ഫ്രോഗ് വിഷം ഉപയോഗിച്ചാണെന്ന് യുകെയും യൂറോപ്യൻ സഖ്യകക്ഷികളും പറഞ്ഞു. സൈബീരിയൻ പീനൽ കോളനിയിൽ നവാൽനി മരിച്ച് രണ്ട് വർഷത്തിന് ശേഷം, അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് കണ്ടെത്തിയ വസ്തുക്കളുടെ സാമ്പിളുകൾ വിശകലനം ചെയ്തതിനെ തുടർന്നാണ് ബ്രിട്ടനും സഖ്യകക്ഷികളും റഷ്യക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

നവാൽനി റഷ്യയിൽ തടവിലായിരുന്നപ്പോൾ വിഷം ഉപയോഗിക്കാനുള്ള മാർഗ്ഗവും ഉദ്ദേശ്യവും അവസരവും റഷ്യൻ സർക്കാരിന് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കവെ വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. അതേസമയം ടാസ് വാർത്താ ഏജൻസിയായ മോസ്കോയുടെ റിപ്പോർട്ടിൽ, ഈ കണ്ടെത്തൽ തള്ളിക്കളഞ്ഞു. എന്നാൽ എപ്പിബാറ്റിഡിൻ എന്നറിയപ്പെടുന്ന വിഷവസ്തു കണ്ടെത്തിയതിന് ഒരു വിശദീകരണവുമില്ലെന്ന് കൂപ്പർ പറഞ്ഞു. കണ്ടെത്തലുകൾ പ്രഖ്യാപിച്ചപ്പോൾ, യുകെ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങൾ റഷ്യക്കെതിരെ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.

ഈ വാരാന്ത്യത്തിൽ നടന്ന സമ്മേളനത്തിൽ നവാൽനിയുടെ വിധവയായ യൂലിയ നവൽനയയുമായി വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ കൂടിക്കാഴ്ച നടത്തിയിരുന്നു. നവൽനിയെ ഒരു ഭീഷണിയായിട്ടാണ് റഷ്യ കണ്ടതെന്ന് കൂപ്പർ പറഞ്ഞു.
ഈ തരത്തിലുള്ള വിഷം ഉപയോഗിക്കുന്നതിലൂടെ റഷ്യൻ ഭരണകൂടം തങ്ങളുടെ കൈവശമുള്ള നിന്ദ്യമായ ആയുധങ്ങളും രാഷ്ട്രീയ എതിർപ്പിനെക്കുറിച്ചുള്ള അമിതമായ ഭയവും പ്രകടമാക്കിഎന്നും അവർ കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more