1 GBP = 129.94
breaking news

തിരഞ്ഞെടുപ്പ്; പ്രചാരണ സമിതി ചെയര്‍മാനായി രമേശ് ചെന്നിത്തല, പ്രകടന പത്രിക സമിതി അധ്യക്ഷനായി ബെന്നി ബഹനാന്‍

തിരഞ്ഞെടുപ്പ്; പ്രചാരണ സമിതി ചെയര്‍മാനായി രമേശ് ചെന്നിത്തല, പ്രകടന പത്രിക സമിതി അധ്യക്ഷനായി ബെന്നി ബഹനാന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രചാരണം രമേശ് ചെന്നിത്തല നയിക്കും. കേരളത്തിലെ പ്രചാരണ സമിതി ചെയര്‍മാനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിയോഗിച്ചു. 

ഡോ. ശശി തരൂര്‍ എം.പിയാണ് വൈസ് ചെയര്‍മാന്‍. ഷാഫി പറമ്പില്‍ എം.പിയാണ് കണ്‍വീനര്‍. പ്രചാരണ സമിതി അംഗങ്ങളായി ഹൈബി ഈഡന്‍ എം.പി, റോജി എം. ജോണ്‍ എം.എല്‍.എ, സി.ആര്‍. മഹേഷ് എം.എല്‍.എ, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വര്‍ഗീസ് എന്നിവരെയും നിയോഗിച്ചു. 

പ്രകടന പത്രിക തയാറാക്കുന്ന സമിതിയുടെ അധ്യക്ഷനായി ബെന്നി ബഹനാന്‍ എം.പിയെ നിയോഗിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പിയാണ് വൈസ് ചെയര്‍മാന്‍, എം.പിമാരായ ഡീന്‍ കുര്യാക്കോസും ജെബി മേത്തറും സമിതി അംഗങ്ങളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more