1 GBP = 129.25
breaking news

യുകെ മലയാളികളെ കണ്ണീരിലാക്കി ഒരു വിയോഗ വാർത്ത; വിട വാങ്ങിയത് കോട്ടയം സ്വദേശിയായ നിഷ നെൽസൺ

യുകെ മലയാളികളെ കണ്ണീരിലാക്കി ഒരു വിയോഗ വാർത്ത; വിട വാങ്ങിയത് കോട്ടയം സ്വദേശിയായ നിഷ നെൽസൺ

യുകെ മലയാളികളെത്തേടി വീണ്ടുമൊരു വിയോഗവർത്ത. നോർത്തേൺ അയർലണ്ടിലെ ഐൻട്രിമിൽ നിന്നുള്ള നെൽസണിന്റെ ഭാര്യ നിഷ നെൽസൺ(43) ആണ് മരണമടഞ്ഞത്. ക്യാൻസർ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയിലിരിക്കവെ ഇന്നലെയാണ് നിഷയുടെ വിയോഗം. കോട്ടയം നിഷ പുതുവേലി വെള്ളംതടത്തിൽ കുടുംബ അംഗമാണ്.

ഏഴുവർഷം മുൻപ് വാഹനാപകടത്തിൽ ഭാര്യ മരിച്ചതിനെത്തുടർന്ന് മൂന്ന് മക്കളുടെ പിതാവായ നെൽസൺ നിഷയെ വിവാഹം ചെയ്യുകയായിരുന്നു. എന്നാൽ അടുത്തിടെ ക്യാൻസർ രോഗ സ്ഥിരീകരണം നിഷയെ തേടി എത്തിയതോടെ നെൽസന്റെ ജീവിതത്തിലേക്ക് വീണ്ടും വിധി ഇരുൾ പടർത്തിയിരിക്കുകയാണ്. ഇന്നലെ നിഷ മരിച്ചെന്ന വാർത്ത ഒരാഘാതമായി മലയാളി സമൂഹത്തിലേക്ക് എത്തിയപ്പോൾ എങ്ങനെ നെൽസനെയും മക്കളെയും ഒക്കെ ആശ്വസിപ്പിക്കും എന്ന വിഷമമായിരുന്നു മലയാളികൾ പരസ്പ‌രം പങ്കിട്ടിരുന്നത്.

യുകെ കെ സി എ യുടെ സജീവ പ്രവർത്തകർ കൂടിയാണ് ഈ കുടുംബം. നിഷ പുതുവേലി വെള്ളംതടത്തിൽ കുടുംബാംഗവും നെൽസൺ ജോൺ കരിപ്പാടം തടത്തിൽ കുടുംബാംഗവുമാണ്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. നിഷയുടെ അകാല വേർപാടിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more