1 GBP = 129.64

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

കൊല്ലം: ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന് എയിംസ് അനുവദിക്കാത്തതില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപി എം പി. ഇത്തവണ കേരളത്തിന് എയിംസ് പ്രഖ്യാപിക്കുമെന്നും അത് ആലപ്പുഴയിലോ തൃശൂരിലോ ആയിരിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിന് മുന്‍പ് സുരേഷ് ഗോപി പറഞ്ഞിരുന്നു. ബജറ്റിന് പിന്നാലെ സുരേഷ് ഗോപിക്കെതിരെ വലിയ ട്രോളുകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

2016ല്‍ എയിംസ് പ്രഖ്യാപിച്ചതാണെന്നും അതിന്റെ ഭാഗമായി കേരളം എന്ത് ചെയ്‌തെന്ന് പറയണമെന്നും സുരേഷ് ഗോപി ആവര്‍ത്തിച്ചു. കേരളം എന്ത് ചെയ്തു എന്ന് മറുപടി നല്‍കണം. കേരള സര്‍ക്കാരിന് എല്ലാം നന്നായി അറിയാം. സ്ഥലം കണ്ടെത്തി നല്‍കണമെന്നും വികസിപ്പിക്കാന്‍ സാധ്യതയുള്ള സ്ഥലമാകണം കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more