1 GBP = 129.94
breaking news

വെസ്റ്റ്ബാങ്കിൽ നിയന്ത്രണം ശക്തിപ്പെടുത്താൻ സർക്കാർ സ്വീകരിച്ച നടപടികൾ ന്യായീകരിച്ച് ഇസ്രായേൽ

വെസ്റ്റ്ബാങ്കിൽ നിയന്ത്രണം ശക്തിപ്പെടുത്താൻ സർക്കാർ സ്വീകരിച്ച നടപടികൾ ന്യായീകരിച്ച് ഇസ്രായേൽ

ജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ നിയന്ത്രണം ശക്തിപ്പെടുത്താൻ സർക്കാർ സ്വീകരിച്ച നടപടികൾ വസ്തുതാപരമായ പരമാധികാരം നടപ്പാക്കുന്നതിന് തുല്യമാണെന്ന് ഉന്നത ഇസ്രായേൽ ഉദ്യോഗസ്ഥൻ. നീക്കത്തിനെതിരെ വ്യാപക വിമർശനങ്ങളുയർന്ന സാഹചര്യത്തിലാണ് ഇസ്രായേൽ ഊർജ മന്ത്രി എലി കോഹൻ ന്യായീകരണവുമായി രംഗത്തുവന്നത്.

ഭാവിയിൽ ഫലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല എന്നാണ് വെസ്റ്റ്ബാങ്കിന്റെ നിയന്ത്രണം ശക്തിപ്പെടുത്താൻ ഇസ്രായേൽ നടപടികൾ സ്വീകരിച്ചതിന്റെ സൂചനയെന്നും മന്ത്രി ഇസ്രായേൽ സൈനിക റേഡിയോയോട് പറഞ്ഞു.

വെസ്റ്റ്ബാങ്കിൽ നിയന്ത്രണം കടുപ്പിക്കാനും ഫലസ്തീൻ അതോറിറ്റിയുടെ അധികാരം പരിമിതപ്പെടുത്താനുമുള്ള നീക്കങ്ങളെ അറബ് രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും അപലപിച്ചിരുന്നു. സ്വന്തമായി രാഷ്ട്രം ആഗ്രഹിക്കുന്ന 3.4 ദശലക്ഷം ഫലസ്തീനികൾ താമസിക്കുന്ന പ്രദേശം കൈയേറാനാണ് ഇസ്രായേൽ നീക്കമെന്നും അവർ കുറ്റപ്പെടുത്തി.

വെസ്റ്റ്ബാങ്ക് ഇസ്രായേലിനോട് കൂട്ടിച്ചേർക്കാൻ അനുവദിക്കില്ലെന്നായിരുന്നു കഴിഞ്ഞവർഷം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. അത് കണക്കിലെടുക്കാതെയാണ് ഇസ്രായേലിന്റെ നീക്കം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more