1 GBP = 129.94
breaking news

യു കെ യിലെ ലീഡ്‌സ് ബെക്കറ്റ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഇന്റർ നാഷണൽ ഡ്യുവൽ ഡിഗ്രി പ്രോഗ്രാം

യു കെ യിലെ ലീഡ്‌സ് ബെക്കറ്റ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഇന്റർ നാഷണൽ ഡ്യുവൽ ഡിഗ്രി പ്രോഗ്രാം

എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഇന്റർ നാഷണൽ ഡ്യുവൽ ഡിഗ്രി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. യു കെ യിലെ ലീഡ്‌സ് ബെക്കറ്റ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് എം എ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം കോഴ്സിലാണ് ഇരട്ട ബിരുദം നൽകുന്നത്. പ്രിൻസിപ്പാൾ ഡോ.അനു ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മഹാത്മാഗാന്ധി സർവകലാശാല രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ
ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡോ.ജിഷ ജോൺ ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു.

ലീഡ്‌സ് ബെക്കറ്റ് യൂണിവേഴ്സിറ്റിയെ (യു.കെ ) പ്രതിനിധീകരിച്ചെത്തിയ ലീഡ്‌സ് ബിസിനസ്‌ സ്കൂൾ കോഴ്സ് ഡയറക്ടർ പ്രൊഫ. ഷോൺ ഡോഡ്സനും മഹാത്മാഗാന്ധി സർവകലാശാല രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണനും ഇരു രാജ്യങ്ങളുടെയും പതാക കൈമാറിക്കൊണ്ട് ഔദ്യോഗികമായി കോഴ്സ് സമാരംഭിച്ചു.

കോളേജ് ഡയറക്ടർ റവ. സി. ടെസ്സ സി എസ് എസ് ടി അധ്യക്ഷത വഹിച്ച ഉദ്‌ഘാടന സമ്മേളനത്തിൽ എം. ജി സർവകലാശാല സിൻഡിക്കേറ്റ് മെമ്പർമാരായ ഡോ. ജോജി അലക്സ്‌, ഡോ. സുജ ടി വി, സ്‌കൂൾ ഓഫ് ജെൻഡർ സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. ഡോ. എം എച്. ഇല്യാസ്, വൈസ് പ്രിൻസിപ്പാൾ റവ. ഡോ. സുചിത സി എസ് എസ് ടി, കോളേജ് ഡയറക്ടർ സി. ഫ്രാൻസിസ് ആൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
സമ്മേളനത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിന്റെ ഭാഗമായി ആദ്യവർഷം സെന്റ് തെരേസാസ് കോളേജിലായിരിക്കും പഠനം, എന്നാൽ രണ്ടാം വർഷം പഠനം ലീഡ്‌സ് ബെക്കറ്റ് യൂണിവേഴ്സിറ്റിലായിരിക്കും പഠനം നടക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more