1 GBP = 130.07
breaking news

അമേരിക്ക-ഇറാൻ ആണവ ചർച്ചക്ക് പിന്നാലെ ഇറാനുമേൽ സമ്മർദമേറ്റി അമേരിക്ക

അമേരിക്ക-ഇറാൻ ആണവ ചർച്ചക്ക് പിന്നാലെ ഇറാനുമേൽ സമ്മർദമേറ്റി അമേരിക്ക

മസ്കത്ത്: ഒമാനിലെ മസ്കത്തിൽ വെള്ളിയാഴ്ച നടന്ന അമേരിക്ക-ഇറാൻ ആണവ ചർച്ചക്ക് പിന്നാലെ ഇറാനുമേൽ സമ്മർദമേറ്റി അമേരിക്ക. ഇറാന്റെ ഊർജ മേഖല ലക്ഷ്യമിട്ട് പുതിയ ഉപരോധങ്ങൾ അമേരിക്ക പ്രഖ്യാപിച്ചു.

ഇറാന്റെ എണ്ണക്കടത്തിന് സഹായിക്കുന്ന 14 കപ്പലുകൾ, 15 വ്യാപാരസ്ഥാപനങ്ങൾ, രണ്ട് ബിസിനസ് മേധാവികൾ എന്നിവർക്കെതിരെയാണ് ഉപരോധ നടപടികൾ പ്രഖ്യാപിച്ചത്. കൂടാതെ, ഇറാനിൽനിന്ന് ഉൽപന്നങ്ങളോ സേവനങ്ങളോ വാങ്ങുന്ന രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് അമേരിക്കയിൽ 25 ശതമാനം വരെ അധിക ഇറക്കുമതി നികുതി (സെക്കൻഡറി താരിഫ്) ഏർപ്പെടുത്താൻ അധികാരം നൽകുന്ന ഉത്തരവിലും പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചു. ഇറാന്റെ പ്രധാന വരുമാനമാർഗമായ എണ്ണ-പെട്രോകെമിക്കൽ വ്യാപാരം പൂർണമായും തടയുക എന്ന സമ്മർദനയത്തിന്റെ ഭാഗമായാണ് ഈ നടപടികൾ.

വെള്ളിയാഴ്ച നടന്ന ചർച്ചയിൽ മധ്യേഷ്യൻ സൈനിക മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറെ പങ്കെടുപ്പിച്ചതും ഇറാനെതിരെ അമേരിക്കയുടെ സമ്മർദതന്ത്രമായാണ് വിലയിരുത്തുന്നത്. ഒമാൻ വിദേശകാര്യ മന്ത്രി സയിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുടെ മധ്യസ്ഥതയിൽ നടന്ന അമേരിക്ക-ഇറാൻ പരോക്ഷ ചർച്ചകളിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യേഷ്യൻ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജരെഡ് കുഷ്നർ എന്നിവർക്കൊപ്പം യു.എസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) കമാൻഡർ ബ്രാഡ് കൂപ്പർ സൈനിക യൂനിഫോമിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അമേരിക്കൻ സമ്മർദത്തെതുടർന്ന് മേഖലയിൽ യുദ്ധഭീഷണി ഉയരുന്നതിൽ ഗൾഫ് രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more