1 GBP = 123.22
breaking news

ഒബാമയെയും ഭാര്യയെയും കുരങ്ങായി ചിത്രീകരിച്ച് ഡോണൾഡ് ട്രംപ്; വിമർശനത്തിനു പിന്നാലെ പോസ്റ്റ് പിൻവലിച്ചു

ഒബാമയെയും ഭാര്യയെയും കുരങ്ങായി ചിത്രീകരിച്ച് ഡോണൾഡ് ട്രംപ്; വിമർശനത്തിനു പിന്നാലെ പോസ്റ്റ് പിൻവലിച്ചു

വാഷിങ്ടൺ: മുൻ പ്രസിഡന്റ് ബരാക് ഒബാമയെയും, പത്നി മിഷേൽ ഒബാമയെയും അവഹേളിച്ചുള്ള വീഡിയോ സാമൂഹിക മാധ്യമ പേജിൽ പോസ്റ്റ് ചെയ്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനം. ട്രംപിന്റെ സാമൂഹിക മാധ്യമ പേജായ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലാണ് മുൻ പ്രസിഡന്റിനെയും ഭാര്യയെയും കുരങ്ങുകളായി ചിത്രീകരിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചത്.

കുരങ്ങിന്റെ ശരീരത്തിൽ മിഷേൽ ഒബാമയുടെയും ബരാക് ഒബാമയുടെയും തലകൾ ചേർത്തുവെച്ചായിരുന്നു ട്രംപി​ന്റെ വംശീയ അവഹേളനം. ‘ദ ലയൺ സ്ലീപ്സ് ടു നൈറ്റ്’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോ ആണ് പങ്കുവെച്ചത്. വിവാദമായതിനു പിന്നാലെ ഇത് നീക്കം ചെയ്തു. 62 സെക്കൻഡുള്ള വീഡിയോയിൽ, 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്താൻ വോട്ടിങ് കമ്പനിയായ ഡൊമിനിയൻ വോട്ടിങ് സിസ്റ്റവുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമുണ്ട്. വീഡിയോയുടെ അവസാനത്തിലാണ് മുൻ പ്രസിഡന്റിനെയും ഭാര്യയെയും കുരങ്ങുകളായി ചിത്രീകരിച്ചത്.

എന്നാൽ, സംഭവം നിഷേധിച്ചുകൊണ്ട് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് രംഗത്തെത്തി. പ്രസിഡന്റ് ട്രംപിനെ കാട്ടിലെ രാജാവായും, ഡെമോക്രാറ്റുകളെ സിംഹരാജന്റെ കഥാപാത്രങ്ങളായും ചിത്രീകരിക്കുന്ന ഒരു ഇന്റർനെറ്റ് മീം വീഡിയോ ആണിതെന്നും, വൈറ്റ് ഹൗസ് ജീവനക്കാരന് സംഭവിച്ച അബദ്ധമാണെന്നും വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രിയിൽ പ്രസിഡന്റിന്റെ പേജിൽ വന്ന വംശീയാധിക്ഷേപ വീഡിയോക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നു തന്നെ വിമർശനമുയർന്നു. ട്രംപിന്റെ അടുത്ത അനുയായിയും, സൗത് കരോലിന സെനറ്ററും കറുത്ത വംശജനുമായ ടിം സ്കോട്ടും വിമർശിച്ചു. ഇതൊരു വ്യാജ പോസ്റ്റാവട്ടെ എന്ന് പ്രാർഥിക്കുന്നു. ‘വൈറ്റ് ഹൗസിൽ നിന്നും പുറത്തുവന്ന ഏറ്റവും കടുത്ത വംശീയാധിക്ഷേപമാണിത്. പ്രസിഡന്റ് ഉടൻ വീഡിയോ നീക്കം ചെയ്യണം -ടിം സ്കോട്ട് ആവശ്യപ്പെട്ടു.

2028 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം പ്രസിഡന്റ് ട്രംപിന്റെ സ്വഭാവം അറപ്പുളവാക്കുന്നതാണെന്ന് പറഞ്ഞു. എല്ലാ റിപ്പബ്ലിക്കൻ അംഗങ്ങളും ഇതിനെതിരെ രംഗത്തു വരണമെന്നും ആവശ്യപ്പെട്ടു.

അമേരിക്കൻ ചരിത്രത്തിലെ ആദ്യ കറുത്ത വർഗക്കാരാനായ പ്രസിഡന്റായി അധികാരമേറ്റ ബരാക് ഒബാമയെയും, പ്രഥമ വനിതയെയും അധിക്ഷേപിക്കുന്ന പ്രസിഡന്റിന്റെ നടപടി രാജ്യത്തിന് അപമാനമാണെന്നും വിമർശനമുയർന്നു.

നേരത്തെയും എ.ഐ നിർമിത വീഡിയോകളും ചിത്രങ്ങളുമായി ഡോണൾഡ് ട്രംപ് ലോക നേതാക്കളെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ബരാക് ഒബാമയെ ഓവൽ ഓഫീസിൽ നിന്നും അറസ്റ്റ് ചെയ്ത്, തടവുപുള്ളിയുടെ ​ഓറഞ്ച് കുപ്പായമണിയിച്ചുള്ള ദൃശ്യങ്ങളും ട്രംപ് പങ്കുവെച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more