1 GBP = 129.84
breaking news

മയക്കുമരുന്ന് നൽകി കുട്ടികളെ പീഡിപ്പിച്ചു; സമ്മർ ക്യാമ്പ് ലീഡർക്ക് 23 വർഷത്തിലേറെ തടവ് ശിക്ഷ

മയക്കുമരുന്ന് നൽകി കുട്ടികളെ പീഡിപ്പിച്ചു; സമ്മർ ക്യാമ്പ് ലീഡർക്ക് 23 വർഷത്തിലേറെ തടവ് ശിക്ഷ

ലെസ്റ്റർ: മയക്കുമരുന്ന് കലർത്തിയ മധുരപലഹാരങ്ങൾ നൽകി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സമ്മർ ക്യാമ്പ് ലീഡർക്ക് 23 വർഷത്തിലേറെ തടവ് ശിക്ഷ ലഭിച്ചു.

ലെസ്റ്റർ ക്രൗൺ കോടതിയിലാണ് കുറഞ്ഞത് 27 വർഷമായി ഒരു ക്യാമ്പ് നടത്തിയിരുന്ന 76 കാരനായ ജോൺ റൂബനെ കുറ്റങ്ങൾ ആരോപിച്ച് ഹാജരാക്കിയത്. 2025 ജൂലൈയിൽ എട്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് ഇയ്യാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ലെസ്റ്റർഷെയറിലെ സ്റ്റാതേൺ ലോഡ്ജിൽ ഇരകളിൽ ചിലർക്ക് ലിക്വിഡ് സനാക്സിൽ മയക്കുമരുന്ന് കലർത്തി നൽകിയതായി കണ്ടെത്തി. മുൻ മൃഗഡോക്ടർ കൂടിയായ ഇയ്യാൾ രണ്ട് ആൺകുട്ടികളെ മയക്കുമരുന്ന് നൽകി ദുരുപയോഗം ചെയ്തതായി സമ്മതിച്ചു. 13 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് കുറ്റം സമ്മതിച്ച ഇയ്യാൾ മറ്റ് എട്ട് ബാലപീഡന കുറ്റങ്ങൾ സമ്മതിച്ചു. കുട്ടികളുടെ മോശം ചിത്രങ്ങൾ നിർമ്മിച്ചതിന് മൂന്ന് കുറ്റങ്ങൾ, നാല് മയക്കുമരുന്ന് കുറ്റങ്ങൾ തുടങ്ങിയവയാണ് ഇയ്യാൾക്കെതിരെ ചാർജ് ചെയ്ത മറ്റു കുറ്റങ്ങൾ.

നോട്ടിംഗ്ഹാംഷെയറിലെ റുഡിംഗ്ടണിൽ നിന്നുള്ള റൂബൻ, പീഡനം നടക്കുമ്പോൾ ഉണരാതിരിക്കാൻ വേണ്ടി തന്റെ ഭാര്യ സൂസന് ടെമസെപാം എന്ന മരുന്ന് നൽകിയതായി മറ്റൊരു കുറ്റവും സമ്മതിച്ചു. അയാൾക്ക് 23 വർഷവും 10 മാസവും തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. തടവിന് ശേഷം ലൈസൻസിൽ മറ്റൊരു എട്ട് വർഷം കൂടി തുടരണം. ജഡ്ജി തിമോത്തി സ്പെൻസർ കെ.സിയാണ് വിധി പുറപ്പെടുവിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more