1 GBP = 128.87
breaking news

പിണറായി സർക്കാർ അവസാന ശ്വാസം വലിക്കുന്നു, UDF അധികാരത്തിൽ എത്തി ഭഗവാന്റെ സ്വർണ്ണം കട്ടവരെ ആദ്യം അകത്താക്കും’; കെ മുരളീധരൻ

പിണറായി സർക്കാർ അവസാന ശ്വാസം വലിക്കുന്നു, UDF അധികാരത്തിൽ എത്തി ഭഗവാന്റെ സ്വർണ്ണം കട്ടവരെ ആദ്യം അകത്താക്കും’; കെ മുരളീധരൻ

സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ. പിണറായി വിജയൻ സർക്കാർ അവസാന ശ്വാസം വലിക്കുന്നു. എല്ലായിടത്തും കയ്യിട്ട് വാരിയ ഭരണമാണ് പിണറായി സർക്കാരിന്റെ മുഖമുദ്ര. ശബരിമലയിലെ സ്വർണ്ണം വരെ കട്ടെടുത്തു. ദൈവത്തിന്റെ സ്വത്ത് മോഷ്ടിച്ചവർക്ക് ദൈവ ശാപം കിട്ടുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.

പിണറായിക്കും ഗോവിന്ദനും ചിത്തഭ്രമം ബാധിച്ചു. അയ്യപ്പന്റെ സ്വർണ്ണം കട്ടവരൊക്കെ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നു. എല്ലാ കള്ളന്മാരും പുറത്തിറങ്ങിയാൽ കേസ് തെളിയുമെന്ന കോടതിയുടെ വാദം അംഗീകരിക്കാൻ കഴിയില്ല. യു ഡി എഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ ഭഗവാന്റെ സ്വർണ്ണം കട്ടവരെ അകത്താക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം, കുഞ്ഞികൃഷ്ണനെ ചീത്ത പറയാൻ അല്ലാതെ സിപിഐഎം കണക്ക് തുറന്ന് പറയാൻ വാർത്ത സമ്മേളനം വിളിക്കുന്നില്ലെന്നും മുരളീധരൻ വിമർശിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more