1 GBP = 122.85
breaking news

പ്രതീക്ഷകൾ വിഫലമായി; കവൻട്രിയിൽ നിന്ന് കാണാതായ വിഷ്ണു ജയകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ

പ്രതീക്ഷകൾ വിഫലമായി; കവൻട്രിയിൽ നിന്ന് കാണാതായ വിഷ്ണു ജയകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ

കവൻട്രിയിൽ നിന്ന് കാണാതായ മലയാളി യുവാവ് വിഷ്ണു ജയകുമാറിനെ (26) മരിച്ച നിലയിൽ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെ കാണാതായ വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയെന്ന വിവരം അധികൃതർ കുടുംബത്തെ അറിയിച്ചതായാണ് അറിയാൻ കഴിഞ്ഞത് . മരണകാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വാരാന്ത്യമായതോടെ സുഹൃത്തിനൊപ്പം പുറത്ത് പോയ വിഷ്ണു തിരിച്ച് വരുന്നതിനായി ടാക്‌സി കാത്ത് നിന്നതായി സുഹൃത്ത് പറയുന്നു. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരങ്ങളുമില്ലായിരുന്നു. കവൻട്രിയിലെ സ്വാൻ ലേക്കിന് സമീപത്ത് നിന്നാണ് കാണാതായതെന്നായിരുന്നു ലഭിച്ച വിവരം. കാണാതാകുന്ന സമയത്ത് ഇരുണ്ട ചാരനിറത്തിലുള്ള ടി-ഷർട്ടും കറുത്ത ജീൻസും കറുത്ത ട്രെയിനേഴ്‌സ് ഷൂസുമാണ് വിഷ്ണു ധരിച്ചിരുന്നത്. ഫോട്ടോകളിൽ കാണുന്നതുപോലെ കറുത്ത മുടിയും താടിയുമുള്ള വിഷ്ണു കണ്ണട ധരിക്കാറുണ്ട്. നിലവിൽ 26 വയസ്സുള്ള ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു .

വിഷ്ണുവിനെ കണ്ടെത്തുന്നതിനായി യുകെയിലെ മലയാളി സമൂഹം സജീവമായി ഇടപെട്ടിരുന്നു. വിഷ്ണുവിന്റെ ചിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നൽകി യുവാവിനെ കണ്ടെത്തുന്നതിനായുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ലഭിച്ച ദുഃഖകരമായ വാർത്ത യുകെ മലയാളി സമൂഹത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അതേസമയം വിഷ്ണു ജയകുമാറിന്റെ മരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം മിഡ്ലാൻഡ്സ് പോലീസ് വിഭാഗം നൽകിയിട്ടില്ല.

വിഷ്ണു ജയകുമാറിന്റെ ആകസ്മിക വിയോഗത്തിൽ യുക്മ ദേശീയ നേതൃത്വത്തിന് വേണ്ടി സെക്രട്ടറി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി റീജിയണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരിയും അനുശോചനം രേഖപ്പെടുത്തി. കുടുബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more