1 GBP = 122.90
breaking news

വാഷിങ്ടൺ പോസ്റ്റിലെ കൂട്ട പിരിച്ചവിടലിൽ ജോലി പോയെന്ന് ശശി തരൂരിന്റെ മകൻ

വാഷിങ്ടൺ പോസ്റ്റിലെ കൂട്ട പിരിച്ചവിടലിൽ ജോലി പോയെന്ന് ശശി തരൂരിന്റെ മകൻ

ന്യൂഡൽഹി: യു.എസിലെ പ്രമുഖ മാധ്യമസ്ഥാപനമായ വാഷിങ്ടൺ പോസ്റ്റിൽ കൂട്ട പിരിച്ചവിടൽ. മൂന്നിലൊന്ന് ജീവനക്കാർക്ക് ജോലി നഷ്ടമായതായാണ് റിപ്പോർട്ട്. ശശി തരൂർ എം.പിയുടെ മകനും കോളമിസ്റ്റുമായ ഇഷാൻ തരൂരിനും ജോലി നഷ്ടമായി. ഇഷാൻ തന്നെയാണ് ഇക്കാര്യം എക്സിൽ പങ്കുവെച്ചത്.

‘വാഷിംഗ്ടൺ പോസ്റ്റിലെ അന്താരാഷ്ട്ര വിഭാഗത്തിലെ ഭൂരിഭാഗം ജീവനക്കാർക്കും മറ്റ് പ്രിയപ്പെട്ട സഹപ്രവർത്തകർക്കുമൊപ്പം എനിക്കും ഇന്ന് ജോലി നഷ്ടമായിരിക്കുന്നു. ഞങ്ങളുടെ ന്യൂസ്‌ റൂമിനെയോർത്ത്, പ്രത്യേകിച്ച് പോസ്റ്റിന്റെ അന്താരാഷ്ട്ര വിഭാഗത്തിൽ സേവനമനുഷ്ഠിച്ച പത്രപ്രവർത്തകരെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു.

കഴിഞ്ഞ 12 വർഷത്തോളമായി എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായിരുന്ന എഡിറ്റർമാർക്കും റിപ്പോർട്ടർമാർക്കുമൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു. ലോകത്തെ കുറിച്ചും അതിൽ അമേരിക്കയുടെ സ്ഥാനത്തെക്കുറിച്ചും വായനക്കാർക്ക് കൂടുതൽ മനസിലാക്കാനായി 2017 ജനുവരിയിലാണ് ഞാൻ ‘വേൾഡ് വ്യൂ’ എന്ന കോളം ആരംഭിച്ചത്. വർഷങ്ങളായി ആഴ്ചയിൽ പലതവണ ഈ കോളം വായിച്ചിരുന്ന അഞ്ച് ലക്ഷത്തോളം വരുന്ന വിശ്വസ്തരായ വരിക്കാരോട് ഞാൻ കടപ്പെട്ടിരിക്കുന്നു’, ഇഷാൻ തരൂർ എക്സിൽ കുറിച്ചു.

വാഷിങ്ടണ്‍ പോസ്റ്റ് കമ്പനിയിലെ 30 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 300ലധികം പത്രപ്രവര്‍ത്തകരും ബിസിനസ് മേഖലയില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂരിന് പുറമെ ന്യൂഡല്‍ഹി ബ്യൂറോ ചീഫ് പ്രാന്‍ഷു വര്‍മയും പട്ടികയിലുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more