1 GBP = 123.01
breaking news

കേന്ദ്ര സർക്കാർ സുരേഷ് ഗോപിയെ തുടർച്ചയായി അപമാനിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ്

കേന്ദ്ര സർക്കാർ സുരേഷ് ഗോപിയെ തുടർച്ചയായി അപമാനിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: കേരളത്തിന് എംയിസ് അനുവദിക്കാതെ കേന്ദ്ര സർക്കാർ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തുടർച്ചയായി അപമാനിക്കുകയാണെന്ന് പരിഹസിച്ച് ജോൺ ബ്രിട്ടാസ് എംപി. എയിംസ് ലഭിക്കുമെന്ന് സുരേഷ് ഗോപി പറയുന്നു, കേന്ദ്രം തരുന്നില്ല. ടൂറിസം സർക്യൂട്ട് തരുമെന്ന് പറഞ്ഞു, അതും കേന്ദ്രം തന്നില്ലെന്നും സുരേഷ് ഗോപിയെ ഇങ്ങനെ പരിഹസിക്കരുതെന്നും ബ്രിട്ടാസ് പറഞ്ഞു.

കേരളത്തിന് എയിംസ് അനുവദിക്കാതെ തന്റെ സുഹൃത്തായ സുരേഷ് ഗോപിയെ സർക്കാർ നിരന്തരം അപമാനിക്കുകയാണ്. എയിംസ് വരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടും അതെവിടെയെന്നും ബ്രിട്ടാസ് ചോദിച്ചു. സുരേഷ് ഗോപിയെ ആദരിക്കണമെന്ന് താൻ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ വീണ്ടും വീണ്ടും അദ്ദേഹം അപമാനിക്കപ്പെടുകയാണ്. മന്ത്രിയുടെ അന്തസ് സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.

കേരളത്തിൻ്റെ ഏറെ നാളായിട്ടുള്ള കാത്തിരിപ്പാണ് എയിംസ്. കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പലകുറി പറയുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന് എയിംസ് അനുവദിച്ചില്ല. കേരളത്തിൽ എയിംസ് വരും മറ്റേ മോനെ എന്ന പരാമർശം നടത്തി സുരേഷ് ഗോപി വിവാദത്തിലായിരുന്നു. മുമ്പ് എയിംസ് തൃശൂരോ ആലപ്പുഴയിലോ തിരുവനന്തപുരത്തോ വരുമന്നും കേരളം ഭൂമി നൽകിയില്ലെങ്കിൽ പൊള്ളാച്ചിയിലേക്ക് പോകുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more