1 GBP = 122.85
breaking news

ശബരിമല സ്വർണക്കൊള്ള; കരട്​ കുറ്റപത്രമായി

ശബരിമല സ്വർണക്കൊള്ള; കരട്​ കുറ്റപത്രമായി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കരട്​ കുറ്റപത്രം തയാറായി. പ്രോസിക്യൂഷൻ അനുമതിക്കായി ഈ കുറ്റപത്രവും ശാസ്ത്രീയ പരിശോധന റിപ്പോർട്ടുമുൾപ്പെടെ ദിവസങ്ങൾക്കുള്ളിൽ സമർപ്പിക്കുമെന്ന്​ എസ്​.ഐ.ടി വൃത്തങ്ങൾ വ്യക്​തമാക്കി. നിരവധി പേരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയാണ്​ കുറ്റപത്രം തയാറാക്കിയത്​. ഇതിൽ പലരേയും കേസിൽ സാക്ഷികളാക്കും. 12 പ്രതികളാണ്​ കുറ്റപത്രത്തിലുള്ളതെന്നാണ്​ വിവരം. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ്​ മുൻ പ്രസിഡന്‍റ്​ പി.എസ്​. പ്രശാന്ത്​ ഉൾപ്പെടെ കേസിൽ സാക്ഷികളായേക്കും.

കേസ് അന്വേഷിക്കുന്ന എസ്​.ഐ.ടി സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ മിക്ക പ്രതികൾക്കും​ സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമാണുള്ളത്​. ഇത്​ ഏറെ വിമർശനങ്ങൾക്ക്​ കാരണമായി​. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ വൻ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് കരട്​ കുറ്റപത്രം തയാറായതായി അന്വേഷണ സംഘം വ്യക്​തമാക്കുന്നത്​. കേസുമായി ബന്​ധപ്പെട്ട്​ അറസ്റ്റിലായ 12ല്‍ ഒമ്പത്​ പ്രതികള്‍ക്കുമെതിരെ കുറ്റപത്രം സമർപ്പിക്കണമെങ്കിൽ സര്‍ക്കാറിന്‍റെ പ്രോസിക്യൂഷൻ അനുമതി വേണം. അറസ്റ്റിലായി 90 ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്​. എന്നാൽ അതിനുള്ള നടപടികൾ പ്രത്യേക അന്വേഷണ സംഘം വൈകിപ്പിച്ചതോടെ കൂടുതൽ പ്രതികൾ കോടതിയെ സമീപിച്ച്​ പുറത്തിറങ്ങുന്ന സാഹചര്യമാണ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more