1 GBP = 122.94
breaking news

കൊവെൻട്രിയിൽ മലയാളി യുവാവിനെ കാണാനില്ല; സഹായം ആവശ്യപ്പെട്ട് സുഹൃത്തുക്കളും കുടുംബവും

കൊവെൻട്രിയിൽ മലയാളി യുവാവിനെ കാണാനില്ല; സഹായം ആവശ്യപ്പെട്ട് സുഹൃത്തുക്കളും കുടുംബവും

കൊവെൻട്രി: കൊവെൻട്രിയിൽ നിന്ന് മലയാളി യുവാവിനെ കാണാനില്ല. വിഷ്ണു ജയകുമാറെന്ന ഇരുപത്തിയാറുകാരനായ യുവാവിനെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചയോടെ കാണാതായത്. കൊവെൻട്രിയിലെ സ്വാൻ ലേക്കിന് സമീപത്ത് നിന്നാണ് കാണാതായതെന്ന് ലഭിക്കുന്ന വിവരം. വാരാന്ത്യമായതോടെ സുഹൃത്തിനൊപ്പം പുറത്ത് പോയ വിഷ്ണു തിരിച്ച് വരുന്നതിനായി ടാക്സി കാത്ത് നിന്നതായി സുഹൃത്ത് പറയുന്നു. പിന്നീട് ഇയ്യാളെക്കുറിച്ച് യാതൊരു വിവരങ്ങളുമില്ല.

സംഭവത്തെക്കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ജയകുമാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിലോ +447867121738 എന്ന നമ്പറിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത് സംബന്ധിച്ച് വിഷ്ണുവിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ പരമാവധി ഗ്രൂപ്പുകളിൽ എത്തിക്കണമെന്നും ആവശ്യമായ സഹായം ഉറപ്പാക്കണമെന്നും സുഹൃത്തുക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more