1 GBP = 122.85
breaking news

ന​ര​വ​നെ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ പു​റ​ത്തു​വി​ട്ട് കോ​ൺ​ഗ്ര​സ്

ന​ര​വ​നെ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ പു​റ​ത്തു​വി​ട്ട് കോ​ൺ​ഗ്ര​സ്

ന്യൂഡൽഹി: ചൈ​നീ​സ് ടാ​ങ്കു​ക​ൾ 2020 ആ​ഗ​സ്റ്റ് 31ന് ​രാ​ത്രി 8.15 ആ​യ​പ്പോ​ഴേ​ക്കും ല​ഡാ​ക്കി​ലെ റ​ചി​ൻ ലാ​യി​ലെ ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ളോ​ട് അ​ടു​ത്ത​പ്പോ​ഴാ​ണ് സൈ​നി​ക​മേ​ധാ​വി ആ​യി​രു​ന്ന റി​ട്ട. ജ​ന​റ​ൽ മ​നോ​ജ് മു​കു​ന്ദ് ന​ര​വ​നെ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‍നാ​ഥ് സി​ങ്ങി​നെ വി​ളി​ച്ച​ത്. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്‍ടാ​വ് അ​ജി​ത് ഡോ​വ​ൽ, സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത്, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്.​ജ​യ്ശ​ങ്ക​ർ എ​ന്നി​വ​രെ​യും വി​ളി​ച്ച അ​ദ്ദേ​ഹം എ​ന്ത് ഉ​ത്ത​ര​വാ​ണ് ത​രാ​നു​ള്ള​ത് എ​ന്നാ​ണ് ആ​രാ​ഞ്ഞ​ത്. മു​ക​ളി​ൽ​നി​ന്ന് അ​ന്തി​മ അ​നു​മ​തി ല​ഭി​ക്കു​ന്ന​തു​വ​രെ വെ​ടി​യു​തി​ർ​ക്ക​രു​തെ​ന്നാ​യി​രു​ന്നു ല​ഭി​ച്ച മ​റു​പ​ടി.

ചൈ​നീ​സ് പ​ട്ടാ​ളം മു​ന്നേ​റ്റം തു​ട​ർ​ന്ന​പ്പോ​ൾ രാ​ജ്‍നാ​ഥ് സി​ങ്ങി​നെ തെ​രു​തെ​രെ വി​ളി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. എ​ന്തു​ചെ​യ്യ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ രാ​ഷ്‍ട്രീ​യ നേ​തൃ​ത്വ​ത്തി​ൽ​നി​ന്ന് വ്യ​ക്ത​മാ​യ നി​ർ​ദേ​ശ​മൊ​ന്നും ല​ഭി​ച്ചു​മി​ല്ല. ചൈ​നീ​സ് പ​ട്ടാ​ള​ത്തി​നു​നേ​രെ നി​റ​യൊ​ഴി​ക്കാ​ൻ വെ​മ്പ​ൽ കൊ​ള്ളു​ന്ന ക​മാ​ന്‍ഡ​ർ​മാ​രു​ടെ​യും, വ്യ​ക്ത​മാ​യ ഉ​ത്ത​ര​വ് ന​ൽ​കാ​തി​രു​ന്ന സ​ർ​ക്കാ​ർ സ​മി​തി​യു​ടെ​യും ഇ​ട​യി​ൽ താ​ൻ നി​സ്സ​ഹാ​യ​നാ​യി നി​ന്നു​വെ​ന്നാ​ണ് ജ​ന​റ​ൽ ന​ര​വ​നെ എ​ഴു​തി​യ​ത്. രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് രാ​ജ്‍നാ​ഥ് സി​ങ് തി​രി​കെ വി​ളി​ച്ച​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more