1 GBP = 122.90
breaking news

വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ്​ ആസ്പദമാക്കിയ സിനിമയുടെ റിലീസ് തടയണം; ഹരജിയുമായി പ്രതി അഫാന്‍റെ പിതാവ്

വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ്​ ആസ്പദമാക്കിയ സിനിമയുടെ റിലീസ് തടയണം; ഹരജിയുമായി പ്രതി അഫാന്‍റെ പിതാവ്

കൊച്ചി: ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട്​ പ്രതി അഫാന്‍റെ പിതാവ്​ ഹൈകോടതിയിൽ. അഫാൻ അഞ്ച്​ ബന്ധുക്കളെ ​കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട കഥയുടെ അടിസ്ഥാനത്തിലുള്ളതാണ് സിനിമയെന്നും സിനിമ റിലീസ് ചെയ്യുന്നത് കേസിന്റെ ന്യായമായ വിചാരണയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ്​ അബ്​ദുൽ റഹീം ഹരജി നൽകിയത്.

ഹരജി അടുത്ത ദിവസം കോടതിയുടെ പരിഗണനക്കെത്തും. എന്നാൽ, കാലം പറഞ്ഞ കഥ എന്ന സിനിമക്ക് വെഞ്ഞാറമൂട് കൂട്ടക്കാലപാതകവുമായി ബന്ധമില്ലെന്ന് സംവിധായകൻ പ്രസാദ് നൂറനാട് പറഞ്ഞു.

ക​ഴിഞ്ഞ വർഷം ഫെബ്രുവരി 24നായിരുന്നു ​വെഞ്ഞാറമൂട്​ കൂട്ടക്കൊലപാതകം നടന്നത്​. പിതൃ മാതാവ്​, പിതൃ സഹോദരൻ, പിതൃ സഹോദരന്റെ ഭാര്യ, സ്വന്തം സഹോദരൻ, പെൺ സുഹൃത്ത്​ എന്നിവരെയാണ്​ ഏക പ്രതി അഫാൻ ​കൊലപ്പെടുത്തിയത്​. തിരുവനന്തപുരം സെഷൻസ്​ കോടതിയിൽ നടക്കേണ്ട കേസിന്‍റെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more