1 GBP = 122.98
breaking news

‘കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, കൂടെയുള്ളവരെ ചേർത്ത് പിടിക്കണം’; സി.ജെ.റോയിയുടെ ഡയറിയിൽ ആത്മഹത്യ കുറിപ്പിന് സമാനമായ വിവരങ്ങൾ

‘കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, കൂടെയുള്ളവരെ ചേർത്ത് പിടിക്കണം’; സി.ജെ.റോയിയുടെ ഡയറിയിൽ ആത്മഹത്യ കുറിപ്പിന് സമാനമായ വിവരങ്ങൾ

ബംഗളൂരു: ആദായ നികുതി ഉദ്യോഗസ്ഥരുടെ റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് സ്വയം വെടിവെച്ച് മരിച്ച സംഭവത്തിൽ നിർണായകമായ വിവരങ്ങൾ പുറത്ത്. അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഡയറിയിൽ ആത്മഹത്യ കുറിപ്പിന് സമാനമായ വിവരങ്ങൾ ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിദേശ സംരഭങ്ങളിൽ തിരിച്ചടി നേരിട്ടെന്നുമാണ് കുറിപ്പിലുള്ളത്. പണം നൽകാനുള്ളവരുടെ വിവരങ്ങളുമുണ്ട്. കമ്പനിയുടെ കൂടെയുള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും ഒൻപത് പേജുകളിലായി എഴുതിയ കുറിപ്പിലുണ്ട്.

റോയിയുടെ കുടുംബാഗങ്ങളെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. റോയിയുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധയ്ക്ക് വിധേയമാക്കിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

റോയി മരിക്കുന്ന സമയത്ത് ഓഫീസിൽ ഉണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്തും . ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്നാണ് സി ജെ റോയി മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.

നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മരണത്തെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്നും റോയിയുടെ സഹോദരൻ സി.ജെ. ബാബു മാധ്യമങ്ങളോട് പറഞ്ഞത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more