1 GBP = 122.93
breaking news

തീപിടുത്തത്തെ തുടർന്ന് സൗത്താംപ്ടൺ ജനറൽ ആശുപത്രിയിൽ മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചു

തീപിടുത്തത്തെ തുടർന്ന് സൗത്താംപ്ടൺ ജനറൽ ആശുപത്രിയിൽ മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചു

സൗത്താംപ്ടൺ: തീപിടുത്തത്തെ തുടർന്ന് സൗത്താംപ്ടൺ എൻഎച്ച്എസ് ജനറൽ ആശുപത്രിയിൽ ഒരു മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചു. വെസ്റ്റ് വിംഗിലെ എൻഡോസ്കോപ്പി യൂണിറ്റിൽ രാവിലെ 05:30 ന് തീ പടർന്നതായി സതാംപ്ടൺ ജനറൽ ആശുപത്രി അറിയിച്ചു.
ആർക്കും പരിക്കേറ്റിട്ടില്ലെന്നും എല്ലാ ബാധിത പ്രദേശങ്ങളിലെയും രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും ആശുപത്രി അറിയിച്ചു.

സന്ദർശകരോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയും ഞായറാഴ്ച ആസൂത്രണം ചെയ്തിരുന്ന എല്ലാ ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകളും റദ്ദാക്കുകയും ചെയ്തു. രോഗികളെ അവരുടെ അടിയന്തര വിഭാഗം മാറ്റിയതായി ആശുപത്രി അറിയിച്ചു. 200 ഓളം രോഗികളെ ഒഴിപ്പിച്ചതായി ചീഫ് മെഡിക്കൽ ഓഫീസർ പോൾ ഗ്രണ്ടി പറഞ്ഞു. രോഗികളെ ആശുപത്രിയുടെ പ്രധാന കവാടത്തിനുള്ളിൽ ഉൾപ്പെടെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.

തീ അണയ്ക്കാൻ 110-ലധികം അഗ്നിശമന സേനാംഗങ്ങൾ എത്തിയതായി ഹാംഷെയർ & ഐൽ ഓഫ് വൈറ്റ് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് അറിയിച്ചു. ഏകദേശം 10:00 മണിയോടെ, തീ നിയന്ത്രണവിധേയമായതായി അഗ്നിസേനാവിഭാഗം അറിയിച്ചു. 11:00 മണിയായിട്ടും, കോക്സ്ഫോർഡ് റോഡ് പ്രവേശന കവാടത്തിന് പുറത്ത് നിരവധി ഫയർ എഞ്ചിനുകളും ഒരു ഇൻസിഡന്റ് റെസ്പോൺസ് യൂണിറ്റും നിലയുറപ്പിച്ചിരുന്നു. അടിയന്തര സേവനങ്ങൾ ചുറ്റുമുള്ള റോഡുകൾ അടച്ചിരുന്നെങ്കിലും നിലവിൽ ഗതാഗതം സാധാരണ നിലയിലായി. തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more