1 GBP = 123.01
breaking news

കേന്ദ്ര ബജറ്റ് ഇന്ന്;​ പ്രതീക്ഷകളുമായി​ കേരളം

കേന്ദ്ര ബജറ്റ് ഇന്ന്;​ പ്രതീക്ഷകളുമായി​ കേരളം

തി​രു​വ​ന​ന്ത​പു​രം: ഞായറാഴ്ച ധനകാര്യമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം. സം​സ്​​ഥാ​ന​ത്തി​ന്​ 21,000 കോ​ടി രൂ​പ​യു​ടെ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ​ട​ക്കം കേ​ന്ദ്ര ബ​ജ​റ്റി​ൽ​ വ​ലി​യ പ്ര​തീ​ക്ഷ​യു​മാ​യാണ് പ​തി​വു​പോ​ലെ ഇ​ക്കു​റി​യും കേ​ര​ളം കാത്തിരിക്കുന്നത്. അ​മേ​രി​ക്ക​ൻ ഇ​റ​ക്കു​മ​തി ന​യ​ത്തി​ലു​ണ്ടാ​യ മാ​റ്റം​മൂ​ലം സ​മു​ദ്രോ​ൽ​പ​ന്ന​ങ്ങ​ൾ, സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ൾ, ക​ശു​വ​ണ്ടി​പ്പ​രി​പ്പ്, ടെ​ക്സ്റ്റ​യി​ൽ​സ് എ​ന്നി​വ​യു​ടെ ക​യ​റ്റു​മ​തി​യി​ൽ വ​ർ​ഷം 2500 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്ടം കേ​ര​ള​ത്തി​നു​ണ്ട്. ജി.​എ​സ്.​ടി നി​ര​ക്ക് പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വാ​ർ​ഷി​ക വ​രു​മാ​ന​ത്തി​ൽ 8000 കോ​ടി രൂ​പ​യു​ടെ കു​റ​വു​ണ്ടാ​കു​ന്നു. ഇ​തെ​ല്ലാം കേ​ര​ള​ത്തി​ന് പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കാ​ൻ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളാ​ണെ​ന്ന്​ സം​സ്ഥാ​ന ധ​ന​വ​കു​പ്പ് അ​വ​കാ​ശ​പ്പെ​ട്ടു. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ലെ വെ​ട്ടി​ക്കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കാ​നും പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ്​ അ​നി​വാ​ര്യ​മാ​ക്കു​ന്നു.

കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ കേ​ന്ദ്ര വി​ഹി​തം 60ൽ​നി​ന്ന് 75 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം കേ​ര​ളം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട തു​റ​മു​ഖ പ​ദ്ധ​തി​യു​ടെ അ​നു​ബ​ന്ധ വി​ക​സ​നം ബ​ജ​റ്റി​ൽ ഇ​ടം​പി​ടു​ക്കു​മോ എ​ന്ന​തും​ ഉ​റ്റു​നോ​ക്കു​ക​യാ​ണ്. റെ​യി​ൽ ക​ണ​ക്ടി​വി​റ്റി, തു​റ​മു​ഖ​വു​മാ​യി ചേ​ർ​ന്ന് വ്യ​വ​സാ​യ ഇ​ട​നാ​ഴി, മാ​രി​ടൈം ക്ല​സ്റ്റ​ർ, ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ ഹ​ബ്, സീ ​ഫു​ഡ് പാ​ർ​ക്ക്, ലോ​ജ​സ്റ്റി​ക്സ്‌ ആ​ൻ​ഡ് ഫി​ഷ് ലാ​ൻ​ഡി​ങ് സെ​ന്റ​ർ എ​ന്നീ പ​ദ്ധ​തി​ക​ൾ കേ​ന്ദ്ര ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. നെ​ല്ല് സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ആ​ധു​നി​ക നെ​ല്ല് സം​ഭ​ര​ണ കേ​ന്ദ​ങ്ങ​ളും മി​ല്ലു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​ന് സ​പ്ലൈ​കോ​ക്ക് 2000 കോ​ടി രൂ​പ സ​ഹാ​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more