1 GBP = 123.01
breaking news

വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി പ്രദീഷ് ഫിലിപ്പിന്റെ പിതാവ് നിര്യാതനായി

വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി പ്രദീഷ് ഫിലിപ്പിന്റെ പിതാവ് നിര്യാതനായി

സ്വിൻഡൻ: വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി പ്രദീഷ് ഫിലിപ്പിന്റെ പിതാവ് ഫിലിപ്പോസ് ഔസേപ്പ് (71) നാട്ടിൽ നിര്യാതനായി. പിറവം പെരിയപുരം ആലപ്പാട്ട് ഹൗസ് അംഗമാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്.

സംസ്കാരം പെരിയപുറം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ചിൽ ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മക്കൾ: പ്രദീഷ് ഫിലിപ്പ്, അനു അബ്രഹാം, മരുമക്കൾ: പ്രദീപ് ഫിലിപ്പ്, റാണി തോമസ് ചെറുമക്കൾ: ആരോൺ ജോസഫ്, അബ്രഹാം ജോസഫ്, ഇവാൻ മാത്യു, എയ്‌തെൽ മാത്യു, എഡ്വിൻ മാത്യു.

പ്രദീഷ് ഫിലിപ്പിന്റെ പിതാവിന്റെ നിര്യാണത്തിൽ വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജിജി സജി, സെക്രട്ടറി ഷിബിൻ വർഗ്ഗീസ്, യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി, യുക്മ സൗത്ത് വെസ്റ്റ് റീജിയൺ വൈസ് പ്രസിഡന്റ് ടെസി മാത്യു, സൗത്ത് വെസ്റ്റ് റീജിയൺ നേഴ്‌സസ് ഫോറം കോർഡിനേറ്റർ രാജേഷ് നടേപ്പിള്ളി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more